---
title: "അജ്ഞാത ജീവി; കല്ലാച്ചിയിൽ കോഴികളെ കൊന്നൊടുക്കി"
english_title: "unknown creature; Chickens were killed in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98060/unknown-creature-chickens-were-killed-in-kalachi"
published_at: "2023-02-18T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f10c9b7b7ba_WhatsApp_Image_2023-02-18_at_11.04.53_PM.jpeg"
keywords: []
---

# അജ്ഞാത ജീവി; കല്ലാച്ചിയിൽ കോഴികളെ കൊന്നൊടുക്കി

> **Lead Summary:** **കല്ലാച്ചി**: അജ്ഞാത ജീവി വീട്ടിൽ വളർത്തുകയായിരുന്ന കോഴികളെ കൊന്നൊടുക്കി. കല്ലാച്ചി വിഷ്ണുമംഗലം ജല അതോറിറ്റി പമ്പ് ഹൗസിന് സമീപമുള്ള കുളങ്ങര വീട്ടിൽ കദീശയുടെ വീട്ടിലെ അഞ്ച് കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്.

## Article Content

**കല്ലാച്ചി**: അജ്ഞാത ജീവി വീട്ടിൽ വളർത്തുകയായിരുന്ന കോഴികളെ കൊന്നൊടുക്കി. കല്ലാച്ചി വിഷ്ണുമംഗലം ജല അതോറിറ്റി പമ്പ് ഹൗസിന് സമീപമുള്ള കുളങ്ങര വീട്ടിൽ കദീശയുടെ വീട്ടിലെ അഞ്ച് കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്.

ഇന്ന് പുലർച്ചയോടെയാണ് കോഴികളെ കൊന്നൊടുക്കിയതെന്ന് വീട്ടുകാർ പറഞ്ഞു. മരപ്പലക ഉപയോഗിച്ചുള്ള നല്ല ബലമുള്ള കൂട് തകർത്താണ് അജ്ഞാത ജീവി കോഴികളെ കൊന്നൊടുക്കിയത് എന്നുള്ള കാര്യം ഭീതിയോടെയാണ് വീട്ടുകാർ പറയുന്നത്.

വിധവയായ കദീശയുടെ ഉപജീവന മാർഗ്ഗമാണ് ഇതോടെ ഇല്ലാതായത്. ഇതിനു മുമ്പും കാടുപിടിച്ച് നശിക്കാറായ ക്വാർട്ടേഴ്സിന്റെ ഭാഗത്തുനിന്നും പെരുമ്പാമ്പെത്തി പത്തോളം കോഴികളെ തിന്നിരുന്നു.

കോർട്ടേഴ്സിന് സമീപമായി സ്ഥിതിചെയ്യുന്ന എൽപി സ്കൂളിലെ വിദ്യാർഥികളും അപകട ഭീഷണിയിലാണ്. നിരവധി തവണ ജല അതോറിറ്റിക്കും, പഞ്ചായത്തിനും കാട് വെട്ടിത്തെളിച്ച് മാറ്റണമെന്ന പരാതി നൽകിയിട്ടും ഇതുവരെ പരിഹാരം ആയിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98060/unknown-creature-chickens-were-killed-in-kalachi)