---
title: "ദന്ത പരിശോധന; കുയ്തേരി എം.എൽ.പി സ്കൂളിൽ"
english_title: "dental examination; Kuytheri MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98063/dental-examination-kuytheri-mlp-school"
published_at: "2023-02-18T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f10f9cb026e_nadapuram.jpg"
keywords: []
---

# ദന്ത പരിശോധന; കുയ്തേരി എം.എൽ.പി സ്കൂളിൽ

> **Lead Summary:**  **വളയം**: വളയം കുയ്തേരി എം എൽ പി സ്കൂളിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സൗജന്യ പരിശോധന.

## Article Content

 **വളയം**: വളയം കുയ്തേരി എം എൽ പി സ്കൂളിൽ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സൗജന്യ പരിശോധന.

ഡോ: ആതിരാ വരുൺ കോഡിനേറ്റർ ആയിരുന്നു.ഡോ: ബിനീഷ് കുട്ടികൾക്കായി ക്ലാസ് എടുത്തു.

സി.ഡി.എച്ച് കൺവീനർ ഡോ: യദു ദേവ്, ഡോ: രാംജിത്ത് പി കെ, മറ്റു ഡോക്ടർമാരായ സുശാന്ത കൃഷ്ണ, വരുൺ കൃഷ്ണൻ, മുജീബ് എന്നിവർ ക്യാമ്പിന്റെ ഭാഗമായി പരിശോധന നടത്തി.

95 ഓളം വിദ്യാർത്ഥികളെയും, അധ്യാപകരെയും ചുരുക്കം ചില രക്ഷാകർത്താക്കളെയും ദന്ത പരിശോധന നടത്തി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് പ്രസിഡണ്ട് ഡോ അബ്ദുസ്സലാം, സെക്രട്ടറി ഡോ: നിതിൻ പ്രഭാകരും ക്യാമ്പിന്റെ ഭാഗമായി.

വിദ്യാർത്ഥികൾക്ക് ദന്ത പരിശോധന പുതിയ അനുഭവമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98063/dental-examination-kuytheri-mlp-school)