---
title: "തണലാകാൻ; പുതിയ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു "
english_title: "to be shaded; Establishing new mental health centers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98066/to-be-shaded-establishing-new-mental-health-centers"
published_at: "2023-02-18T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f11218eb0a6_edacheri.jpg"
keywords: []
---

# തണലാകാൻ; പുതിയ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു 

> **Lead Summary:**  **എടച്ചേരി**: എടച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'തണൽ' പാലിയേറ്റീവ് കെയർ സെന്റർ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

## Article Content

 **എടച്ചേരി**: എടച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'തണൽ' പാലിയേറ്റീവ് കെയർ സെന്റർ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കണ്ണൂർ ജില്ലയിൽ പുതിയ 12 മാനസികാരോഗ്യ ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്.

കാഞ്ഞിരോട്, പഴയങ്ങാടി, എടക്കാട്, ഏഴോം, ഇരിക്കൂർ, മട്ടന്നൂർ, പാനൂർ, ഉരുവച്ചാൽ, കൊട്ടില, പുന്നാട്, കുറുവ, പടന്നപ്പാലം എന്നീ കേന്ദ്രങ്ങളിലാണ് മാനസിക ആരോഗ്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഡോ: ഇദിരീസ് വി.യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ തണലിന് സാധിച്ചത് വലിയ നേട്ടമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98066/to-be-shaded-establishing-new-mental-health-centers)