---
title: "ഉദ്ഘാടനത്തിലേക്ക്; കുയ്തേരി ജുമാ മസ്ജിദ് ഉദ്ഘാടനം 20ന് "
english_title: "to the inauguration; Inauguration of Kuytheri Juma Masjid on 20"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98069/to-the-inauguration-inauguration-of-kuytheri-juma-masjid-on-20"
published_at: "2023-02-18T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f11692631ef_valayam.jpg"
keywords: []
---

# ഉദ്ഘാടനത്തിലേക്ക്; കുയ്തേരി ജുമാ മസ്ജിദ് ഉദ്ഘാടനം 20ന് 

> **Lead Summary:**  **വളയം**: പുനർ നിർമ്മിച്ച കുയ്തേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 20ന്.

## Article Content

 **വളയം**: പുനർ നിർമ്മിച്ച കുയ്തേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി 20ന്.

ഫെബ്രുവരി 20ന് മഗരിബ് നമസ്കാരത്തിന് നേതൃത്വം വഹിച്ചുകൊണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ശൈഖുനാ കൊയ്യാട് ഉമർ മുസ്ലിയാർ, സയ്യിദ് ടി പി സി തങ്ങൾ, സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, അഡ്വ ഓണംപള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ചീക്കോന്ന് സംബന്ധിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദഅവാ പ്രഭാഷണ പരമ്പര നടന്നുവരികയാണ്.

ഇന്നലെ ഷൗക്കത്തലി വെള്ളമുണ്ടയുടെ പ്രഭാഷണത്തോടെ വൈകീട്ട് 7മണിക്കാണ് ആരംഭിച്ചത്. ഇന്ന് ഷാജഹാൻ റഹ്മാനി കമ്പളക്കാടിന്റെ പ്രഭാഷണം ഉണ്ടായിരുന്നു.

നാളെ അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം വൈകിയിട്ടുണ്ടാകും. ഉദ്ഘാടന ചടങ്ങിലേക്കും പ്രഭാഷണ പരമ്പരയിലേക്കും വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98069/to-the-inauguration-inauguration-of-kuytheri-juma-masjid-on-20)