---
title: "ശ്രമദാൻ ശിവർ; ത്രിദിന പ്രവൃത്തി ക്യാമ്പിന് വളയത്ത് തുടക്കമായി"
english_title: "Shramadan Shivar; The three-day work camp began at Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98129/shramadan-shivar-the-three-day-work-camp-began-at-valayam"
published_at: "2023-02-19T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c2d51c26c__e_k_vijayan_pic.jpg"
keywords: []
---

# ശ്രമദാൻ ശിവർ; ത്രിദിന പ്രവൃത്തി ക്യാമ്പിന് വളയത്ത് തുടക്കമായി

> **Lead Summary:** > **വളയം: **നെഹ്റു യുവകേന്ദ്ര കോഴിക്കോടും പ്രണവം ക്ലബ്ബ് അച്ചംവീടും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന പ്രവൃത്തി ക്യാമ്പായ "ശ്രമദാൻ ശിവറിന് " വളയത്ത് തുടക്കമായി. വെള്ളി , ശനി ,ഞായർ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

> **വളയം: **നെഹ്റു യുവകേന്ദ്ര കോഴിക്കോടും പ്രണവം ക്ലബ്ബ് അച്ചംവീടും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന പ്രവൃത്തി ക്യാമ്പായ "ശ്രമദാൻ ശിവറിന് " വളയത്ത് തുടക്കമായി. വെള്ളി , ശനി ,ഞായർ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി അധ്യക്ഷയായി. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി സി സ്വാഗതം പറഞ്ഞു. നെഹ്റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സനൂപ് .സി വിശിഷ്ട അതിഥിയായി. അണ്ടർ 18 കേരള ഫുട്‍ബോൾ ടീമിൽ സെലക്ഷൻ കിട്ടിയ ആകാശ് കെ.പിയെ മൊമന്റോ നൽകി ആദരിച്ചു. ക്യാമ്പ് ഞായറാഴ്ച്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98129/shramadan-shivar-the-three-day-work-camp-began-at-valayam)