---
title: "പ്രതി പിടിയിൽ; മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ"
english_title: "Accused in custody; Suspect who drowned arrested at airport"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98141/accused-in-custody-suspect-who-drowned-arrested-at-airport"
published_at: "2023-02-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c814e8c0d_prathi_pic.jpg"
keywords: []
---

# പ്രതി പിടിയിൽ; മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

> **Lead Summary:** **കടമേരി: **ജാമ്യം നേടി വിദേശത്തേക്ക് കടന്നപ്രതി ഒടുവിൽ വിമാനത്താവളത്തിൽ പിടിയിൽ. രാഷ്ട്രീയ സംഘർഷ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ . കടമേരി സ്വദേശി ചാലിൽ കുനി അസ്ലഹ് ആണ് ഖത്തറിൽ നിന്നും തിരിച്ചു വരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.

## Article Content

**കടമേരി: **ജാമ്യം നേടി വിദേശത്തേക്ക് കടന്നപ്രതി ഒടുവിൽ വിമാനത്താവളത്തിൽ പിടിയിൽ. രാഷ്ട്രീയ സംഘർഷ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ . കടമേരി സ്വദേശി ചാലിൽ കുനി അസ്ലഹ് ആണ് ഖത്തറിൽ നിന്നും തിരിച്ചു വരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്.

2011ൽ കടമേരിലെ രാഷ്ട്രീയ സംഘർഷത്തിൽ വധശ്രമ കേസ് പ്രതിയായിരുന്നു. കോടതിയിൽ നിന്നും ജാമ്യം നേടിയ ഇയാൾ പിന്നീട് കേസിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നു. ഇതേ തുടർന്ന് കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് കോടതി ഇയാൾക്കെതിരെ വാറണ്ടും, നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞദിവസം കണ്ണൂർ എയർപോർട്ടിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും നാദാപുരം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു . തുടർന്ന് നാദാപുരം സി.ഐ.ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98141/accused-in-custody-suspect-who-drowned-arrested-at-airport)