---
title: "ഭക്തിസാന്ദ്രമായി; മഹാ ശിവരാത്രി നാടെങ്ങും ആഘോഷിച്ചു"
english_title: "devoutly; Maha Shivaratri was celebrated all over the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98191/devoutly-maha-shivaratri-was-celebrated-all-over-the-country"
published_at: "2023-02-19T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f20a05efc2c_shivarathri_pic.jpg"
keywords: []
---

# ഭക്തിസാന്ദ്രമായി; മഹാ ശിവരാത്രി നാടെങ്ങും ആഘോഷിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഭക്തിസാന്ദ്രമായി നാടെങ്ങും മഹാ ശിവരാത്രി ആഘോഷിച്ചു.ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കാലത്ത് മുതൽ വിശേഷാൽ പൂജകളും വൈകുന്നേരം 6.30 ന് വാദ്യമേളങ്ങളോടെ ദീപാരാധന യും അത്താഴ പൂജയും നടന്നു.

## Article Content

**ഇരിങ്ങണ്ണൂർ:** ഭക്തിസാന്ദ്രമായി നാടെങ്ങും മഹാ ശിവരാത്രി ആഘോഷിച്ചു.ഇരിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കാലത്ത് മുതൽ വിശേഷാൽ പൂജകളും വൈകുന്നേരം 6.30 ന് വാദ്യമേളങ്ങളോടെ ദീപാരാധന യും അത്താഴ പൂജയും നടന്നു.

ലഘുഭക്ഷണ വിതരണ ശേഷം മാതൃ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ ഹരിനാമകീർത്തന ആലാപനവും തുടർന്ന് ശിവരാത്രി മാഹാത്മ്യത്തെ കുറിച്ച് ഗ്രന്ഥകർത്താവും അധ്യാപക അവാർഡ് ജേതാവുമായ ഡോ. കെ.വി ശശിധരൻ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റിയംഗം പ്രഭാകരൻ മാസ്റ്റർ, ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ , ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.വി വാസു, കെ.രാജീവൻ, മുൻ ചെയർമാൻ പി.ബാലൻ , പി.കെ പ്രേമൻ , പി.കെ സജീവൻ മാതൃ സമിതി ഭാരവാഹികളായ പത്മിനി രാഘവൻ , ഗീതാ ബാലൻ സംസാരിച്ചു. നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും ആഘോഷ കമ്മറ്റി കൺവീനർ രവീന്ദ്രൻ വണ്ണത്താങ്കണ്ടിയിൽ നന്ദിയും പറഞ്ഞു.

പി.എം ജാനു ടീച്ചർ പ്രാർത്ഥനയും ചൊല്ലി. കുട്ടികളുടെയും ,മാതൃ സമിതിയംഗങ്ങളുടെയും പ്രദേശവാസികളുടെയും തിരുവാതിര, കൈകൊട്ടിക്കളി,നൃത്തനൃത്യങ്ങൾ, ഭക്തി ഗാനസുധ എന്നിവ നടന്നു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ എൽ ആദിത്യൻ, അഷ്ടപദി ഗാനാലാപനത്തിൽ എ ഗ്രേഡ് നേടിയ ദേവദർശ് എൻ.എം

മലയാള പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ദേവിക കെ.പി , ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡ് നേടിയ സ്നേഹ സജീഷ് എന്നിവർക്ക് മാതൃ സമിതിയുടെ വക ഉപഹാരങ്ങൾ നൽകി . ഭാരവാഹികളായ വനജ, ദേവി, പത്മിനി, ഗീത എന്നിവർ വേദിയിൽ വച്ച് ഉപഹാരം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98191/devoutly-maha-shivaratri-was-celebrated-all-over-the-country)