---
title: "ആദരവ്; കടത്തനാടിന്റെ പ്രിയ മാധ്യമ പ്രവർത്തകന് ആദരം"
english_title: "respect Tribute to the beloved media worker of Kattanadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98243/respect-tribute-to-the-beloved-media-worker-of-kattanadu"
published_at: "2023-02-19T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2526b8f2b5_journalist_.jpg"
keywords: []
---

# ആദരവ്; കടത്തനാടിന്റെ പ്രിയ മാധ്യമ പ്രവർത്തകന് ആദരം

> **Lead Summary:** **നാദാപുരം: **മാധ്യമ പ്രവർത്തകനെ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. നാലര പതിറ്റാണ്ടോളമായി പത്രപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുന്ന അരൂരിലെ പി കെ രാധാകൃഷ്ണനെ അരൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്ര പുനപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസിഡണ്ട് ടി കെ രാജൻ പൊന്നാട അണിയിച്ചു.

## Article Content

**നാദാപുരം: **മാധ്യമ പ്രവർത്തകനെ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. നാലര പതിറ്റാണ്ടോളമായി പത്രപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുന്ന അരൂരിലെ പി കെ രാധാകൃഷ്ണനെ അരൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്ര പുനപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ പ്രസിഡണ്ട് ടി കെ രാജൻ പൊന്നാട അണിയിച്ചു.

ഗ്രാമീണ മേഖലയിലെ വാർത്തകളും ആവശ്യങ്ങളും ഏറെ പ്രയാസപ്പെട്ടാണ് മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്തതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. വടകര ജേണലിസ്റ്റ് യൂണിയൻ പ്രസിഡണ്ടും, പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് വൈസ് പ്രസിഡണ്ടുമാണ് അദ്ദേഹം .

അദ്ധ്യാത്മിക പ്രഭാഷകൻ മോഹനൻ നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ വ്യവസായി എൻ റിജോഷ്, കോൽക്കളി ഗുരുക്കൾ കെ.നാണു, ആദ്യകാല ക്ഷേത്ര കമ്മിറ്റി പ്രവർത്തകർ എന്നിവരെയും ആദരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98243/respect-tribute-to-the-beloved-media-worker-of-kattanadu)