---
title: "ബലൂൺ റൈസിംഗ്; എം ഇ ടി കോളേജിൽ വർണ്ണാഭമായി"
english_title: "Balloon Rising; Colorful in MET College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98250/balloon-rising-colorful-in-met-college-newpost "
published_at: "2023-02-19T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2597ddee92_m_e_t_4.jpg"
keywords: []
---

# ബലൂൺ റൈസിംഗ്; എം ഇ ടി കോളേജിൽ വർണ്ണാഭമായി

> **Lead Summary:** **കല്ലാച്ചി:** നാദാപുരം എം.ഇ. ടി ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന ബലൂൺ റൈസിങ്ങും, ഓപ്പൺ ഹൗസ് സയൻസ് എക്സിബിഷനും ശ്രദ്ധേയമായി.

## Article Content

**കല്ലാച്ചി:** നാദാപുരം എം.ഇ. ടി ആർട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന ബലൂൺ റൈസിങ്ങും, ഓപ്പൺ ഹൗസ് സയൻസ് എക്സിബിഷനും ശ്രദ്ധേയമായി.

കെമിക്കൽ സയൻസ് പഠിക്കാനുള്ള ജിജ്ഞാസ വളർത്തുന്നതിനായി 118 മൂലകങ്ങളെ പ്രതിനിധീകരിച്ച് ഹൈഡ്രജൻ നിറച്ച് ആകാശത്തേക്ക് ഉയർത്തിയത് കൗതുക കാഴ്ചയായി.പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ബലൂൺ റൈസിങ്ങും, ഓപ്പൺ ഹൗസ് സയൻസ് എക്സിബിഷനും സംഘടിപ്പിച്ചത്.

എക്സിബിഷനിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. രസതന്ത്ര പഠനത്തിനുള്ള താല്പര്യം കുട്ടികളിൽ വളർത്തിയെടുക്കാൻ എക്സിബിഷന് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.എം.ഇ.ടി കോളേജിലെ കെമിസ്ട്രി അസോസിയേഷന്റെ യുവ ശാസ്ത്രജ്ഞനായ ഡോ: മുഹമ്മദ് യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

പി ജി ഡിപ്പാർട്ട്മെൻറ് ഹെഡ് ഡോ: ജഗദീഷ് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ: ബദറുദ്ദീൻ റാവുത്തർ, കോളേജ് കമ്മിറ്റി ചെയർമാൻ സി കെ ഇബ്രാഹിം, അസോസിയേഷൻ സെക്രട്ടറി ദിൽറുബാ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ സുഹൈൽ, മുഹമ്മദ് ഷാഹിദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98250/balloon-rising-colorful-in-met-college-newpost )