---
title: "ഒരു മാസം ബാക്കി; റമദാനെ വരവേൽക്കാൻ ഒരുങ്ങി നാട്"
english_title: "One month left; The country is ready to welcome Ramadan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98255/one-month-left-the-country-is-ready-to-welcome-ramadan"
published_at: "2023-02-19T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f25db86b458_mahallu_1.jpg"
keywords: []
---

# ഒരു മാസം ബാക്കി; റമദാനെ വരവേൽക്കാൻ ഒരുങ്ങി നാട്

> **Lead Summary:** **എടച്ചേരി: ** ഇന്നത്തെ റജബ് 27ലെ പ്രത്യേക നോമ്പ് അവസാനിച്ചുതോടുകൂടി റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ. പുണ്യമാസത്തിന് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഭീതിക്കു ശേഷമുള്ള ആദ്യത്തെ റമദാൻ എന്നുള്ള പ്രത്യേകതയും ഉണ്ട് ഈ വർഷത്തെ റമദാന് . മുമ്പത്തേക്കാൾ ഏറെ വിശ്വാസികൾ പള്ളിയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടിൻ പുറങ്ങളിലെ മഹല്ല് കമ്മിറ്റി പ്രതിനിധികൾ.

## Article Content

**എടച്ചേരി: ** ഇന്നത്തെ റജബ് 27ലെ പ്രത്യേക നോമ്പ് അവസാനിച്ചുതോടുകൂടി റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ. പുണ്യമാസത്തിന് ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഭീതിക്കു ശേഷമുള്ള ആദ്യത്തെ റമദാൻ എന്നുള്ള പ്രത്യേകതയും ഉണ്ട് ഈ വർഷത്തെ റമദാന് . മുമ്പത്തേക്കാൾ ഏറെ വിശ്വാസികൾ പള്ളിയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടിൻ പുറങ്ങളിലെ മഹല്ല് കമ്മിറ്റി പ്രതിനിധികൾ.

പള്ളികളിൽ അറ്റകുറ്റപ്പണികളും, മിനുക്ക് പണികളും ചെയ്യുന്നതിന്റെ തിരക്കിലാണ് കമ്മിറ്റി പ്രതിനിധികൾ . എടച്ചേരിയിലെ പ്രധാന പള്ളിയായ പുതിയങ്ങാടി ജുമാ മസ്ജിദിൽ പെയിന്റിങ്ങ് ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് തൊഴിലാളികൾ. എടച്ചേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഒരു മഹല്ല് കൂടിയാണ് പുതിയങ്ങാടി മഹല്ല്.

എടച്ചേരി പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ പലദിക്കുകളിൽ നിന്ന് വരുന്നവർ ആശ്രയിക്കുന്നതും ഈ പള്ളിയെയാണ്.. കോവിഡ് കാലത്ത് വീട്ടിൽ നിന്ന് അംഗ ശുദ്ധിയും, നിസ്കരിക്കുവാനുള്ള പായയും കരുതേണ്ടതായിട്ടുണ്ടായിരുന്നു. ഇത്തവണ അതൊന്നും ഉണ്ടായിരിക്കില്ല എന്ന ഒരു ആശ്വാസവും വിശ്വാസികൾക്കുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98255/one-month-left-the-country-is-ready-to-welcome-ramadan)