---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ; പെൻഷൻ കാരുടെ ആനുകൂല്യങ്ങൾ ഉടൻ വേണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ"
english_title: "Kerala State Service Pensioners Union; Kerala State Service Pensioners Union wants benefits of pensioners immediately"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98260/kerala-state-service-pensioners-union-kerala-state-service-pensioners-union-wants-benefits-of-pensioners-immediately"
published_at: "2023-02-19T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f260b2537f0_e_k_1.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ; പെൻഷൻ കാരുടെ ആനുകൂല്യങ്ങൾ ഉടൻ വേണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

> **Lead Summary:** **കക്കട്ടിൽ**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുന്നുമ്മൽ ബ്ലോക്ക് സമ്മേളനം നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർ എല്ലാതരത്തിലും അംഗീകാരം അർഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് എംസി ചാത്തു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇടത്തിൽ ദാമോദരൻ പാവപ്പെട്ടവർക്കുള്ള കൈത്താങ്ങ് ധന സഹായം വിതരണം ചെയ്തു. കൂടാതെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കക്കട്ടിൽ**: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുന്നുമ്മൽ ബ്ലോക്ക് സമ്മേളനം നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർ എല്ലാതരത്തിലും അംഗീകാരം അർഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് എംസി ചാത്തു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇടത്തിൽ ദാമോദരൻ പാവപ്പെട്ടവർക്കുള്ള കൈത്താങ്ങ് ധന സഹായം വിതരണം ചെയ്തു. കൂടാതെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് പി കെ ദാമു, സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ, കെ കെ രവീന്ദ്രൻ, ടി കെ രാമചന്ദ്രൻ, എൻ.പി വിജയൻ, എം എൻ രാജൻ, കെ കെ ശ്രീനിവാസൻ, കെ പി ദേവി, സി ലീല, കെ എ ദേവസ്യ, സി കെ നാണു എന്നിവർ സംസാരിച്ചു. പുതിയ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി എംസി ചാത്തു (പ്രസിഡണ്ട്), കെ കെ രവീന്ദ്രൻ (സെക്രട്ടറി), ടി കെ രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98260/kerala-state-service-pensioners-union-kerala-state-service-pensioners-union-wants-benefits-of-pensioners-immediately)