---
title: "ദഅവാ സംഗമം ; ഇനി സ്ത്രീകളെ പിന്നോട്ട് വലിക്കാൻ അനുവദിക്കില്ല- ഷമീമ ഇസ്‌ലാഹിയ്യ"
english_title: "Da'wah Sangam; Women will no longer be allowed to hold back - Shamima Islahiya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98263/dawah-sangam-women-will-no-longer-be-allowed-to-hold-back-shamima-islahiya"
published_at: "2023-02-19T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f263943b2d3_shaheema_pic.jpg"
keywords: []
---

# ദഅവാ സംഗമം ; ഇനി സ്ത്രീകളെ പിന്നോട്ട് വലിക്കാൻ അനുവദിക്കില്ല- ഷമീമ ഇസ്‌ലാഹിയ്യ

> **Lead Summary:** **നാദാപുരം:**മുസ്ലിം സ്ത്രീകളെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് വനിതാ സംഗമം. ഇസ്ലാമിന്‍റെ മൂല്യപ്രമാണങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന അഭ്യസ്ത വിദ്യരായ മുസ്ലിം സ്ത്രീകളുടെ എണ്ണം ഏറിവരുന്ന കാലഘട്ടത്തിൽ അവരെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വഖഫ് ബോർഡ് മുൻ മെമ്പറും കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതിയധ്യക്ഷയുമായ ഷമീമ ഇസ്‌ലാഹിയ്യ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം:**മുസ്ലിം സ്ത്രീകളെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് വനിതാ സംഗമം. ഇസ്ലാമിന്‍റെ മൂല്യപ്രമാണങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന അഭ്യസ്ത വിദ്യരായ മുസ്ലിം സ്ത്രീകളുടെ എണ്ണം ഏറിവരുന്ന കാലഘട്ടത്തിൽ അവരെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വഖഫ് ബോർഡ് മുൻ മെമ്പറും കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതിയധ്യക്ഷയുമായ ഷമീമ ഇസ്‌ലാഹിയ്യ ആവശ്യപ്പെട്ടു.

നാദാപുരത്ത് ജാമിഅ അൽ ഫുർഖാൻ ക്യാമ്പസിൽ നാലു ദിവസമായി നടന്നു വരുന്ന ദഅവാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടക്കിവാഴേണ്ട വിഭാഗമായി സ്ത്രീകളെ കണ്ടിരുന്ന കാലഘട്ടത്തില്‍നിന്ന് അവര്‍ ആദരിക്കപ്പെടേണ്ടവളും അംഗീകരിക്കപ്പെടേണ്ടവളുമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം വന്നെത്തുകയാണ്.

ഈ സാഹചര്യത്തിൽ സാമൂഹിക ജീർണ്ണതകൾ സ്ത്രീ സമൂഹത്തിലേക്ക് വ്യാപിക്കുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. പരിപാടിയിൽ ഇ കെ ഫൗസിയ അധ്യക്ഷത വഹിച്ചു. അംജദ് അൻസാരി മുഖ്യ പ്രഭാഷണം നടത്തി. സറീന സൂപ്പി, ഷാനിബ നൗഫൽ, സീനത് സി കെ , നസീമ വി പി , ഷമീന മത്തത്ത് എന്നിവർ സംസാരിച്ചു. സജിദ സി എച്ച് സ്വാഗതവും അസ്മ ഇ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98263/dawah-sangam-women-will-no-longer-be-allowed-to-hold-back-shamima-islahiya)