---
title: "തേനീച്ചയുടെ ആക്രമണം; വിലങ്ങാട് നിരവധി പേർക്ക് പരിക്ക്"
english_title: "Bee attack; Many people were injured in Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98265/bee-attack-many-people-were-injured-in-vilangad"
published_at: "2023-02-19T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f265a6376ac_bee_pic.jpg"
keywords: []
---

# തേനീച്ചയുടെ ആക്രമണം; വിലങ്ങാട് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **വിലങ്ങാട്: **വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. വിലങ്ങാടിനടുത്ത് കൂളിക്കാവിൽ പെരിന്തേനിച്ചയുടെ ആക്രമണത്തിലാണ് നിരവധിപേർക്ക് പരിക്കേറ്റത്. നരിപ്പറ്റ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട ഈ പ്രദേശത്ത് വൈകിട്ട് 4 മണിയോടെയാണ് തേനീച്ചയുടെ പരാക്രമം നടന്നത്. കുത്തേറ്റവർ തൊട്ടടുത്ത പുഴയിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

## Article Content

**വിലങ്ങാട്: **വിലങ്ങാട് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. വിലങ്ങാടിനടുത്ത് കൂളിക്കാവിൽ പെരിന്തേനിച്ചയുടെ ആക്രമണത്തിലാണ് നിരവധിപേർക്ക് പരിക്കേറ്റത്. നരിപ്പറ്റ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട ഈ പ്രദേശത്ത് വൈകിട്ട് 4 മണിയോടെയാണ് തേനീച്ചയുടെ പരാക്രമം നടന്നത്. കുത്തേറ്റവർ തൊട്ടടുത്ത പുഴയിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

പരിക്കേറ്റവരെ വാണിമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലൂർ സുരേഷ് ബാബു (46), ഭാര്യ : സനില (38). മകൻ അഭിരാം (14) എന്നിവർക്കാണ് ആദ്യം കുത്തേറ്റത്. വിവരമറിഞ്ഞ് പെരുന്തേനീച്ചയുടെ കൂട് കണ്ടെത്താനായി തിരച്ചിൽ നടത്തുന്നതിനിടെ കൂലിപ്പറമ്പിൽ സണ്ണി, ലിബിൻ കോടശ്ശേരി എന്നിവർക്കും കുത്തേറ്റു. ഏതാനം ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശമായ പാനോത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കർഷകൻ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98265/bee-attack-many-people-were-injured-in-vilangad)