---
title: "അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി അവർ ഒത്തുചേർന്നു; പ്രൗഢമായി ഓർമ്മച്ചെപ്പ്."
english_title: "They gathered once more in the letteryard; Memorize proudly."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98303/they-gathered-once-more-in-the-letteryard-memorize-proudly"
published_at: "2023-02-20T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f307569562d_ormachepp_pic.jpg"
keywords: []
---

# അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി അവർ ഒത്തുചേർന്നു; പ്രൗഢമായി ഓർമ്മച്ചെപ്പ്.

> **Lead Summary:** **വാണിമേൽ: **പോയ കാലത്തിന്റെ മധുരിക്കുന്നതും കയ് പ്പേറിയതുമായ ഒട്ടനേകം ഓർമ്മകൾ ചികഞ്ഞെടുത്ത്‌ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് അവർ ഒരുവട്ടം കൂടി ഒത്തുചേർന്നു. വാണിമേൽ എം യു പി സ്കൂളിന്റെ നൂറ്റി പതിനാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമമാണ് ചിരിക്കും ചിന്തക്കും വക നൽകിയ വേറിട്ട ഒത്തുചേരലായി മാറിയത്.

## Article Content

**വാണിമേൽ: **പോയ കാലത്തിന്റെ മധുരിക്കുന്നതും കയ് പ്പേറിയതുമായ ഒട്ടനേകം ഓർമ്മകൾ ചികഞ്ഞെടുത്ത്‌ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് അവർ ഒരുവട്ടം കൂടി ഒത്തുചേർന്നു. വാണിമേൽ എം യു പി സ്കൂളിന്റെ നൂറ്റി പതിനാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമമാണ് ചിരിക്കും ചിന്തക്കും വക നൽകിയ വേറിട്ട ഒത്തുചേരലായി മാറിയത്.

സ്കൂളിലെ പഴയകാല അധ്യാപകരുടെ ശിക്ഷണ രീതികളെ കുറിച്ചും  വിദ്യാർത്ഥികളുടെ കുസൃതികളെ ക്കുറിച്ചും ഓരോരുത്തർക്കും ഏറെ പറയാനുണ്ടായിരുന്നു. വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽ‍മ രാജു സംഗമം ഉദ്ഘാടനം ചെയ്തു.

പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 5 ജീവനുകൾ  അതി സാഹസികമായി  രക്ഷപ്പെടുത്തി രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് നേടിയ പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് ഷാമിൽ വയലിൽ, മുഹൈമിൻ പടിക്കലക്കണ്ടി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പി ടി എ പ്രസിഡന്റ്  എം കെ അഷ്റഫ്  ആമുഖ ഭാഷണം നടത്തി.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട്  ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി ചെയർ പേഴ്സൺ  ഫാത്തിമ കണ്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സുഹ്‌റ, സ്കൂൾ മാനേജർ എം കെ അമ്മദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ സി വി അഷ്റഫ്, പി ടി എ വൈസ് പ്രസിഡന്റ് മാരായ ഇസ്മയിൽ വാണിമേൽ, ജസ്ല ആസാദ്,

പ്രോഗ്രാം കൺവീനർ  എം വി നജീബ്, വി കെ കുഞ്ഞാലി മാസ്റ്റർ, കെ കെ സുബൈർ, മൊയ്തു ചെന്നാട്ട്, എ കെ മമ്മു, എം കെ കുഞ്ഞബ്ദുല്ല,  ടി കെ മൊയ്തൂട്ടി, കുഞ്ഞമ്മദ് കുനിയിൽ, ഇക്ബാൽ കളത്തിൽ,  എൻ കെ മെഹറുന്നിസ, റസിയ പി കെ, വി പി അഷ്‌റഫ്‌,  പി പോക്കർ മാസ്റ്റർ,  അലി കവൂർ,  ടി പി മൊയ്തു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98303/they-gathered-once-more-in-the-letteryard-memorize-proudly)