---
title: "യുവജന റാലി; വരവേൽക്കാൻ ഒരുങ്ങി നാദാപുരം"
english_title: "Youth Rally; Nadapuram is ready to welcome"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98326/youth-rally-nadapuram-is-ready-to-welcome"
published_at: "2023-02-20T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f317d4a4ec8_c_p_i_m_pic.jpg"
keywords: []
---

# യുവജന റാലി; വരവേൽക്കാൻ ഒരുങ്ങി നാദാപുരം

> **Lead Summary:** **നാദാപുരം: **സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 25ന് കല്ലാച്ചിയിൽ. ജാഥയുടെ മുന്നോടിയായി പയന്തോങ്ങ് മുതൽ നാദാപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ യുവജന റാലി ശ്രദ്ധേയമായി.

## Article Content

**നാദാപുരം: **സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഫെബ്രുവരി 25ന് കല്ലാച്ചിയിൽ. ജാഥയുടെ മുന്നോടിയായി പയന്തോങ്ങ് മുതൽ നാദാപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ യുവജന റാലി ശ്രദ്ധേയമായി.

ഡിവൈഎഫ്ഐ നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പയന്തോങ്ങിൽ നിന്നും ആരംഭിച്ച റാലി നാദാപുരം ബസ്റ്റാൻഡിന് സമീപമാണ് സമാപിച്ചത്.

ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ, മുത്തുക്കുടകൾ ചൂടിയ റാലി കണ്ടുനിന്നവരെയെല്ലാം ആകർഷണീയമാക്കി. ജാഥയ്ക്ക് വൻ സ്വീകാര്യത നൽകുന്നതിനുള്ള ഒരുക്കത്തിലാണ് സിപിഐഎമ്മും, പോഷക സംഘടനകളും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98326/youth-rally-nadapuram-is-ready-to-welcome)