---
title: "മെഡിക്കൽ ക്യാമ്പ് ; ഇരിങ്ങണ്ണൂരിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി"
english_title: "Medical Camp; Conducted medical camp and awareness class at Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98338/medical-camp-conducted-medical-camp-and-awareness-class-at-iringannur-newpost "
published_at: "2023-02-20T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f31f9257f26_camp_pic.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് ; ഇരിങ്ങണ്ണൂരിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ **: നവയുഗ കലാ കായിക സമിതി ഇരിങ്ങണ്ണൂരും ആശ ഹെൽത്ത് സെന്റർ ഓർക്കാട്ടേരിയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ ബോധവൽക്കരണ ക്ലാസ്സും നടത്തി. കൂടാതെ പുതുതായി ആർമിയിൽ നിയമനം ലഭിച്ച പ്രദേശത്തുകാരായ യുവാക്കളെ ചടങ്ങിൽ വച്ച് അനുമോദിച്ചു. മെഡിക്കൽക്യാമ്പ് തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ **: നവയുഗ കലാ കായിക സമിതി ഇരിങ്ങണ്ണൂരും ആശ ഹെൽത്ത് സെന്റർ ഓർക്കാട്ടേരിയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ ബോധവൽക്കരണ ക്ലാസ്സും നടത്തി. കൂടാതെ പുതുതായി ആർമിയിൽ നിയമനം ലഭിച്ച പ്രദേശത്തുകാരായ യുവാക്കളെ ചടങ്ങിൽ വച്ച് അനുമോദിച്ചു. മെഡിക്കൽക്യാമ്പ് തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ഒപ്പം ആശ ഹോസ്പിറ്റലിലെ ഡോക്ടർ നിധീഷ് ജീവിത ശൈലി രോഗ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ ഗീത ആർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ടി.കെ രാധ, നാദാപുരം, പ്രസ്സ് ഫോറം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , ഷിജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .

ഇന്ത്യൻ ആർമിയിൽ നിയമനം ലഭിച്ച അശ്വന്ത് ടി പി. ഋഷിനന്ത് എന്നിവർക്ക് നവയുഗ ക്ലബിന്റെ ഉപഹാരം ടി.കെ അരവിന്ദാക്ഷൻ നൽകി . ക്ലബ്ബ് സെക്രട്ടറി ജയേഷ് ടി.പി സ്വാഗതവും പ്രസിഡണ്ട് അമൽജിത്ത് കെ നന്ദിയും പറഞ്ഞു. നവയുഗ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വത്സരാജ് മണലാട്ട് ക്ലബ്ബ് ഭാരവാഹികൾക്ക് നൽകി. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98338/medical-camp-conducted-medical-camp-and-awareness-class-at-iringannur-newpost )