---
title: "ഫണ്ട് തട്ടിപ്പ്; തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിറക്കി"
english_title: "embezzlement of funds; The ombudsman issued an order to refund the amount"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98357/embezzlement-of-funds-the-ombudsman-issued-an-order-to-refund-the-amount"
published_at: "2023-02-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f32add74525_ombudusman_pic.jpg"
keywords: []
---

# ഫണ്ട് തട്ടിപ്പ്; തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിറക്കി

> **Lead Summary:** **നാദാപുരം:** റോഡ് കോൺക്രീറ്റ് ചെയ്യാതെ സർക്കാർ ഫണ്ട് തട്ടി ചിലവഴിച്ച തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ് ഇറക്കി . നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 20 ൽ ഗവ:ഹോസ്പിറ്റൽ -സെയ്ദ് മൻസിൽ റോഡ്‌ കോൺക്രീറ്റ് ചെയ്യാൻ 2021 ൽ മൂന്ന് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിക്കുകയും എ എസും, ടി എസും ലഭിക്കുകയും ചെയ്തിരുന്നു.

## Article Content

**നാദാപുരം:** റോഡ് കോൺക്രീറ്റ് ചെയ്യാതെ സർക്കാർ ഫണ്ട് തട്ടി ചിലവഴിച്ച തുക തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ് ഇറക്കി . നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 20 ൽ ഗവ:ഹോസ്പിറ്റൽ -സെയ്ദ് മൻസിൽ റോഡ്‌ കോൺക്രീറ്റ് ചെയ്യാൻ 2021 ൽ മൂന്ന് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിക്കുകയും എ എസും, ടി എസും ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഗവ:ഹോസ്പിറ്റൽ - സെയ്ദ് മൻസിൽ റോഡ്‌ കോൺക്രീറ്റ് ചെയ്യാത്തതിനെ തുടർന്ന് അന്നത്തെ മെമ്പർ വി എ മുഹമ്മദ് തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ 22-08-2022 ലെ സിറ്റിംഗിൽ പരാതി ഉന്നയിക്കുകയും ഓബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിനോട് വിശദീകരണം തേടുകയും ചെയ്തു.

സെക്രട്ടറി റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചിട്ടുണ്ടന്ന കളവായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വി എ മുഹമ്മദ് 08-10-2022 ന് വീണ്ടും ഓംബുഡ്സ്മാനെ സമീപിക്കുകയും തുടർന്ന് ഓംബുഡ്‌സ്മാൻ നേരിട്ടെത്തി പരിശോധന നടത്തുകയും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് തെറ്റായ റിപ്പോർട്ട് ആണ് നൽകിയതെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് 15 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.

കൂടാതെ ചെയ്യാത്ത കോൺക്രീറ്റ് പ്രവർത്തിക്ക് അനുവദിച്ച തുക 281376/- രൂപ അന്നത്തെ സെക്രട്ടറി എം പി രജുലാലിനോടും, തൊഴിലുറപ്പ് എ.ഇ നവനീത് രാജഗോപാൽ, ഓവർസിയർ മുഹമ്മദ് പി കെ എന്നിവരോടും തിരിച്ചടക്കാൻ ഉത്തരവായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98357/embezzlement-of-funds-the-ombudsman-issued-an-order-to-refund-the-amount)