---
title: "എസ്കെഎസ്എസ്എഫ് സ്ഥാപകദിനം; പൊയിലൂരിലും പതാക ഉയർത്തി "
english_title: "SKSSF Foundation Day; also hoisted the flag at Poilur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98388/skssf-foundation-day-also-hoisted-the-flag-at-poilur"
published_at: "2023-02-20T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3496f91058_skssf_.jpg"
keywords: []
---

# എസ്കെഎസ്എസ്എഫ് സ്ഥാപകദിനം; പൊയിലൂരിലും പതാക ഉയർത്തി 

> **Lead Summary:** **നാദാപുരം :** എസ്കെഎസ്എസ്എഫ് പതാക ദിനത്തോടനുബന്ധിച്ച് പൊയിലൂരിലും പതാക ഉയർത്തി.1989 ൽ ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ല്യാരുടേയും, കെ.ടി.മാനുമുസ്ല്യാർ,നാട്ടിക ഉസ്താദ് ,സൈത് മുഹമ്മദ് നിസാമി,അബ്ദുസ്സമദ് സമദാനി,തുടങ്ങിയ പണ്ഡിത - നേതാക്കളുടെ അനുഗ്രാഹിശിസ്സുകളോടെയാണ് എസ്കെഎസ്എസ്എഫ് ശുഭാരംഭം കുറിച്ചത്.

## Article Content

**നാദാപുരം :** എസ്കെഎസ്എസ്എഫ് പതാക ദിനത്തോടനുബന്ധിച്ച് പൊയിലൂരിലും പതാക ഉയർത്തി.1989 ൽ ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ല്യാരുടേയും, കെ.ടി.മാനുമുസ്ല്യാർ,നാട്ടിക ഉസ്താദ് ,സൈത് മുഹമ്മദ് നിസാമി,അബ്ദുസ്സമദ് സമദാനി,തുടങ്ങിയ പണ്ഡിത - നേതാക്കളുടെ അനുഗ്രാഹിശിസ്സുകളോടെയാണ് എസ്കെഎസ്എസ്എഫ് ശുഭാരംഭം കുറിച്ചത്.

ശൈഖുനാ കെ.കെ.അബൂബക്കർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ ,കോഴിക്കോട് സാമൂതിരി ഹാളിലെ കോട്ടുമല ഉസ്താദ് നഗറിൽ അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് അധ്യക്ഷനായി സ്ഥാപിതമായതാണ് സമസ്ത കേരള സുന്നീവിദ്യാർത്ഥി ഫെഡറേഷൻ. എസ്കെഎസ്എസ്എഫിന് ഇന്നേക്ക് 34 സംവത്സരങ്ങൾ പൂർത്തിയാവുകയാണ് .

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ,റശീദ് ഫൈസി വെളളായിക്കോട് ,സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ തുടങ്ങിയവരാണ് ഇന്ന് എസ്.കെ.എസ്.എസ് എഫിന് നേതൃത്വം നൽകുന്നത്. ഈ സുദിനത്തിൽ , പൊയിലൂർ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ശാഖാ പതാക ദിനാചരണത്തിന് സമസ്ത കേരളാ സുന്നീ വിദ്യാർത്ഥി നേതാക്കളായ അദ്നാൻ വി.കെ,ഹുസൈൻ.കെ.പി,ഫുആദ് വി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98388/skssf-foundation-day-also-hoisted-the-flag-at-poilur)