---
title: "സ്വപ്നം പൊലിഞ്ഞു; നിവിൻ കൃഷ് യാത്രയായി"
english_title: "The dream is gone; Nivin Krish has departed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98525/the-dream-is-gone-nivin-krish-has-departed"
published_at: "2023-02-21T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4545e7b87d_baby_.jpg"
keywords: []
---

# സ്വപ്നം പൊലിഞ്ഞു; നിവിൻ കൃഷ് യാത്രയായി

> **Lead Summary:** **നാദാപുരം: **ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നുമോൻ വിടവാങ്ങി. ആ നിറപുഞ്ചിരി മായില്ല, എങ്കിലും അവരുടെ സ്വപ്നം പൊലിഞ്ഞു. മാരക രോഗത്തിന് കീഴടങ്ങി ഒടുവിൽ നിവാൻ കൃഷ് യാത്രയായി.

## Article Content

**നാദാപുരം: **ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നുമോൻ വിടവാങ്ങി. ആ നിറപുഞ്ചിരി മായില്ല, എങ്കിലും അവരുടെ സ്വപ്നം പൊലിഞ്ഞു. മാരക രോഗത്തിന് കീഴടങ്ങി ഒടുവിൽ നിവാൻ കൃഷ് യാത്രയായി.

നരിക്കാട്ടേരിയിലെ മലയിൽ രജിലേഷിൻ്റെയും വർഷയുടെയും എട്ട് മാസം പ്രായമുള്ള മകൻ നിവാൻ കൃഷ് ആണ് ഇന്ന് പുലർച്ചെ തലശ്ശേരി ക്യാൻസർ സെൻ്ററിൽ വെച്ച് മരിച്ചത് .

പിറന്ന ഉടനെ ബാധിച്ച രക്താർബുദത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാരാജയപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98525/the-dream-is-gone-nivin-krish-has-departed)