---
title: "സായാഹ്ന ധർണ്ണ ; കേരള സർക്കാറിന്റെ ബജറ്റ് കൊള്ളക്കെതിരെ ബി.ജെ.പി"
english_title: "Evening sit-in; BJP against Kerala government's budget looting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98596/evening-sit-in-bjp-against-kerala-governments-budget-looting"
published_at: "2023-02-21T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4932b4634e_b_j_p_1.jpg"
keywords: []
---

# സായാഹ്ന ധർണ്ണ ; കേരള സർക്കാറിന്റെ ബജറ്റ് കൊള്ളക്കെതിരെ ബി.ജെ.പി

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** കേരള സർക്കാരിന്റെ ബജറ്റ് കൊള്ള,വിലക്കയറ്റം, അഴിമതി എന്നിവക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: ** കേരള സർക്കാരിന്റെ ബജറ്റ് കൊള്ള,വിലക്കയറ്റം, അഴിമതി എന്നിവക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ സായാഹ്ന ധർണ്ണ നടത്തി.

ശിവപ്രസാദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന സമിതിയംഗം എം.ടി ഗോപിനാഥ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന പിണറായി വിജയൻ സർക്കാർ ജനദ്രോഹ നടപടികളാണ് തുടരുന്നതെന്നും നാട്ടിലുടനീളം മാഫിയകൾക്കും ക്രിമിനൽ സംഘങ്ങൾക്കും ഒത്താശ ചെയ്യുകയാണ് സി.പി.എം എന്നും ഗോപിനാഥ് പറഞ്ഞു.

ജയപ്രകാശ് കായണ്ണ ,വിജയ ബാബു , കെ.കെ രഞ്ജിത്ത്, മധുപ്രസാദ്, സുരേന്ദ്രൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു വി.പി.പവിത്രൻ സ്വാഗതവും എ.പി രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98596/evening-sit-in-bjp-against-kerala-governments-budget-looting)