---
title: "സെക്രട്ടറിയേറ്റ് ധർണ്ണ; വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "Secretariat strike; Vehicular campaign was welcomed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98605/secretariat-strike-vehicular-campaign-was-welcomed"
published_at: "2023-02-21T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f49ec1a0375_vahanam_1.jpg"
keywords: []
---

# സെക്രട്ടറിയേറ്റ് ധർണ്ണ; വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **നാദാപുരം: **വാഹന പ്രചരണ ജാഥയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി.കേന്ദ്ര -കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നിലപാടുകൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 28ാംതിയ്യതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു. ഇതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് നാദാപുരം ടൗണിൽ സ്വീകരണം നൽകി .

## Article Content

**നാദാപുരം: **വാഹന പ്രചരണ ജാഥയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി.കേന്ദ്ര -കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നിലപാടുകൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 28ാംതിയ്യതി സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു. ഇതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് നാദാപുരം ടൗണിൽ സ്വീകരണം നൽകി .

ചേലക്കാട് വെച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നാദാപുരത്തേക്കു സ്വീകരിച്ചാനയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ കെ അബൂബക്കർ ഹാജി മുഖവുര ഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു .വിവിധ യൂണിറ്റ് ഭാരവാഹികൾ ജാഥാ അംഗങ്ങൾക്ക് ഹാരാർപ്പണം നടത്തി.

ജാഥാ കാപ്റ്റൻ സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ട്രെഷറർ സുനിൽ കുമാർ ജാഥാ കോർഡിനേറ്റർ ഏരത്ത് ഇക്ബാൽ, മണിയോത്ത് മൂസഹാജി, ഇബ്രാഹിം ഹാജി, തേരത്‌ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കൈലാസ് ബാബു, അമൽ വടകര, നാണു കക്കട്ടിൽ, വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി വിജയ ലക്ഷ്മി, മനാഫ് കാപ്പാട്‌ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ടി.പി ,എബ്രഹാം തടത്തിൽ ,ജലീൽ കവൂർ ,ഹാരിസ് മാതോട്ടത്തിൽ ,അസീസ് വാണിമേൽ ,ഒ. പ്രേമൻ വളയം ,ചന്ദ്രൻ തൊട്ടിൽ പാലം ,പ്രഭാകരൻ കല്ലാച്ചി ,മൊയ്‌ദൂട്ടി കല്ലാച്ചി ,അജേഷ് എടച്ചേരി ,ലത്തീഫ് പാറക്കടവ് ,സൈദ് കോറോത് ,സിദ്ധീഖ് കുപ്പേരി, റഹീം കോറോത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98605/secretariat-strike-vehicular-campaign-was-welcomed)