---
title: "മൊബൈൽ ലാബ്; ജനകീയാസൂത്രണം പുറമേരിയിൽ"
english_title: "Mobile Lab; Public planning is on the horizon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98614/mobile-lab-public-planning-is-on-the-horizon"
published_at: "2023-02-21T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a41cecb8d_lab_pic.jpg"
keywords: []
---

# മൊബൈൽ ലാബ്; ജനകീയാസൂത്രണം പുറമേരിയിൽ

> **Lead Summary:** **പുറമേരി:** പുറമേരിയിൽ മൊബൈൽ മെഡിക്കൽ ലാബും. ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ.കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**പുറമേരി:** പുറമേരിയിൽ മൊബൈൽ മെഡിക്കൽ ലാബും. ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ.കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

കൂടാതെ ആറ് പേരുള്ള ടീമിന് വാർഡ് ചാർജ്ജും നൽകി. നിശ്ചയിച്ച വാർഡുകളിലെ വീടുകളിൽ ഒരു വ്യക്തിയ്ക്ക് 30 രൂപ യൂസർ ഫീ വാങ്ങിക്കൊണ്ട് ബി പി, ഷുഗർ, കൊളസ്ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ പരിശോധിക്കും.

അതിദരിദ്രരും ആശ്രയ വിഭാഗത്തിൽ പെട്ടവരും ഈ യൂസർ ഫീ നൽകേണ്ടതില്ല. കിടപ്പ് രോഗികൾക്കുൾപ്പെടെ ഏറെ പ്രയോജനകരമായ ഈ പദ്ധതിയിലെ ജീവനക്കാർ മാർച്ച്‌ 1 മുതൽ വീടുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98614/mobile-lab-public-planning-is-on-the-horizon)