---
title: ""തണലിന്" താങ്ങായി; എൻ.എ.എം.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ"
english_title: "As for "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98620/as-for-shadow-students-of-nam-higher-secondary-school-newpost"
published_at: "2023-02-21T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a9e8936c2_thanal_pic.jpg"
keywords: []
---

# "തണലിന്" താങ്ങായി; എൻ.എ.എം.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

> **Lead Summary:** **എടച്ചേരി: **തണലിന് താങ്ങായി പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുടങ്ങിയവരെ സഹായിക്കാൻ സന്നദ്ധരായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ.

## Article Content

**എടച്ചേരി: **തണലിന് താങ്ങായി പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുടങ്ങിയവരെ സഹായിക്കാൻ സന്നദ്ധരായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ.

എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപകന്റെ യാത്രയയപ്പ് വേളയിൽ വേറിട്ട പ്രവർത്തനവുമായി എത്തിയത്.

കുടുംബങ്ങളിൽ നിന്നും രക്ഷിതാക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക എടച്ചേരി 'തണൽ' സാന്ത്വനകേന്ദ്രത്തിലെ രോഗികൾക്ക് കൈത്താങ്ങായി കൈമാറി.

എ.മുഹമ്മദ് നുഅമാൻ, കെ.സിദ്ദിഖ്, പി.സഹദ്, ഷഫിൻ എന്നിവർ നേതൃത്വം നൽകി. സമാഹരിച്ച തുക എടച്ചേരി തണലിലെത്തി ഭാരവാഹികളെ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98620/as-for-shadow-students-of-nam-higher-secondary-school-newpost)