---
title: "ജനങ്ങൾക്ക് ദുരിതം; നരിപ്പറ്റ- വാളൂക്ക് റോഡ് തകർന്നു."
english_title: "Misery for the people; Naripatta-Valook road is damaged."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98636/misery-for-the-people-naripatta-valook-road-is-damaged"
published_at: "2023-02-21T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4bb17f3b88_road_pic.jpg"
keywords: []
---

# ജനങ്ങൾക്ക് ദുരിതം; നരിപ്പറ്റ- വാളൂക്ക് റോഡ് തകർന്നു.

> **Lead Summary:** **നരിപ്പറ്റ: **കുളങ്ങരത്ത്- നരിപ്പറ്റ- വാളൂക്ക് റോഡ് തകർന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഒരു വർഷം മുമ്പ് കിഫ് ബിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. എന്നാൽ പണി ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

## Article Content

**നരിപ്പറ്റ: **കുളങ്ങരത്ത്- നരിപ്പറ്റ- വാളൂക്ക് റോഡ് തകർന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഒരു വർഷം മുമ്പ് കിഫ് ബിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. എന്നാൽ പണി ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

വീതി കൂട്ടി നവീകരിക്കാൻ 41 കോടി അനുവദിക്കുകയും 90% ത്തിലധികം പേർ സമ്മതപത്രം ഒപ്പിട്ട് നൽകിയിട്ടും കുളങ്ങരത്ത് മുതൽ മുള്ളമ്പത്ത് വരെയുള്ള ഭാഗത്ത് യാതൊരുവിധ നിർമ്മാണ പ്രവർത്തിയും ഇതേവരെ നടന്നിട്ടില്ല.

കൂടാതെ ക്വാറി വേസ്റ്റിട്ട് കുഴികൾ അടക്കാൻ ശ്രമിച്ചത് ദുരിതം വർദ്ധിപ്പിച്ചിരിക്കുകയാണ്. പൊടിമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ കുട്ടികൾക്കും പ്രായമായവർക്കും കാൽനടയാത്ര അസാധ്യമായിരിക്കുകയാണ്. റോഡ് വികസനം ത്വരിതപ്പെടുത്തുക, ടാറിങ് ചെയ്തുള്ള അറ്റകുറ്റപ്പണി നടത്തി ആശ്വാസം നൽകുക. വാഹന ഗതാഗതം സാധ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു

ധരിപ്പറ്റ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 23ന് റോഡ് ഉപരോധ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ മുഹമ്മദലി ടി.അധ്യക്ഷത വഹിച്ചു. പരിപാടി പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

സി കെ നാണു, കെ എം ഹമീദ്, പാലോൽ കുഞ്ഞമ്മദ്, പി പി മൊയ്തു. ജനപ്രതിനിധികളായ ടി പി വിശ്വനാഥൻ, സജിത സുധാകരൻ, സി വി അസീസ്, സി.പി കുഞ്ഞബ്ദുള്ള, ലേഖ എം, ലിബിയ കെ, സെക്കീന ഹൈദർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98636/misery-for-the-people-naripatta-valook-road-is-damaged)