---
title: "കേരള എൻജിഒ യൂണിയൻ ; സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുക- കേരള എൻജിഒ യൂണിയൻ നാദാപുരം"
english_title: "Kerala NGO Union; Make Civil Station Disability Friendly - Kerala NGO Union Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98687/kerala-ngo-union-make-civil-station-disability-friendly-kerala-ngo-union-nadapuram"
published_at: "2023-02-21T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e9dc02204_n_g_o_pic.jpg"
keywords: []
---

# കേരള എൻജിഒ യൂണിയൻ ; സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുക- കേരള എൻജിഒ യൂണിയൻ നാദാപുരം

> **Lead Summary:** **കക്കട്ടിൽ:** കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി. ഗാദ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ:** കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി. ഗാദ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് സതീശൻ ചിറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിനോദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി കെ കെ വിനോദൻ (പ്രസിഡണ്ട്), എൻ കെ ഷാജി, ടി കെ ഗീത (വൈസ് പ്രസിഡണ്ട്മാർ), ഇ. എം രവീന്ദ്രൻ (സെക്രട്ടറി), എ കെ ഗിരീഷ്, ടി കെ സുധീഷ് (ജോയിന്റ് സെക്രട്ടറി), സതീശൻ ചിറയിൽ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98687/kerala-ngo-union-make-civil-station-disability-friendly-kerala-ngo-union-nadapuram)