---
title: "ടി പി സത്യനാഥൻ : ആശയങ്ങളും ,ആ വിഷ്കാരങ്ങളും വാചാലമാക്കിയ സാമൂഹ്യ പ്രവർത്തകൻ"
english_title: "TP Satyanathan: A social activist who articulated ideas and ideas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/987/tp-satyanathan-a-social-activist-who-articulated-ideas-and-ideas"
published_at: "2021-10-03T19:45:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159bbc64ac82_Untitled-6.jpg"
keywords: []
---

# ടി പി സത്യനാഥൻ : ആശയങ്ങളും ,ആ വിഷ്കാരങ്ങളും വാചാലമാക്കിയ സാമൂഹ്യ പ്രവർത്തകൻ

> **Lead Summary:** > **നാദാപുരം : **കേരളത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന, കടത്തനാടിനെ കലയും ,കരുതലും കൊണ്ട് ശ്രദ്ധേയമായ കലാ ആവിഷ്കാരമായിരുന്നു " ദുരിതബാധിതർക്ക് കടത്തനാടിൻ്റെ കൈത്താങ്ങ് " എന്ന പരിപാടി.

## Article Content

> **നാദാപുരം : **കേരളത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന, കടത്തനാടിനെ കലയും ,കരുതലും കൊണ്ട് ശ്രദ്ധേയമായ കലാ ആവിഷ്കാരമായിരുന്നു " ദുരിതബാധിതർക്ക് കടത്തനാടിൻ്റെ കൈത്താങ്ങ് " എന്ന പരിപാടി.

2018ൽ അണപൊട്ടിയൊഴുകിയ മഹാപ്രളയത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ ദുരിതബാധിതർക്കായി നാടെങ്ങും ഒരുമിച്ചപ്പോൾ കേരളം തന്നെ ശ്രദ്ധിച്ച ഇടപെടലായിരുന്നു അത്. രാവിലെ 7 മണിമുതൽ രാത്രി 11 മണി വരെ വിവിധ മേഖലയിലെ നൂറിൽ പരം കലാകാരൻമാർ വടകര പുതിയ സ്റ്റാൻ്റിൽ സ്വമേധയാ വന്ന് കലയുടെ വിസമയം തീർത്തപ്പോൾ നിറഞ്ഞ മനസ്സാൽ ഒഴുകിയെത്തിയത് ആറ് ലക്ഷത്തിൽപരം രൂപ.16 മണിക്കൂറോളം തുടർച്ചയായ കലാപരിപാടികൾ, ദുരിതബാധിതർക്ക് 6 ലക്ഷത്തിൽപരം രൂപയുടെ ആശ്വാസം ,അതുകൊണ്ട് തന്നെ കടത്തനാടിൻ്റെ കൈതാങ്ങ് ചർച്ച ചെയ്യപ്പെട്ടു.

സമാന പരിപാടികൾ വിവിധയിടങ്ങളിൽ നടന്നു.2019 ൽ പ്രളയം വീണ്ടും വന്നപ്പോൾ സമാനപേരിൽ എല്ലാരും ഒരിക്കൽ കൂടി ഒത്തുകൂടി .അത് മറ്റൊരു വിജയം അനുകരണീയമായ ഈ ഇടപെടലിന് ബീജാവാപം നൽകിയത് ടി.പി സത്യനാഥൻ എന്ന സത്യൻ മാസ്റ്ററായിരുന്നു.

ഒരു വൈകുന്നേരം തൻ്റെ ആശയങ്ങളും, ആ വിഷ്കാരങ്ങളും, ആശങ്കകളുമായി ട്രൂ വിഷൻ ന്യൂസിൻ്റെ വടകര ഓഫീസിലേക്ക് വന്ന സത്യൻമാഷ്ക്ക് പറയാനുണ്ടായിരുന്നത് പ്രളയത്തിൽ തകർന്നവരെ സഹായിക്കാൻ താൻ ഒരു മാജിക്ക് പുതിയ സ്റ്റാൻ്റിൽ വച്ച് നടത്താമെന്നും നിങ്ങളുടെയൊക്കെ സഹായം ഉണ്ടാകണമെന്നുമായിരുന്നു .

മാഷുടെ മാജിക്കിനൊപ്പം താൽപ്പര്യമുള്ള മറ്റുള്ളവർക്കും അവരുടെ കലാ പ്രകടനങ്ങൾ നടത്തിക്കൂടെ എന്ന നിർദ്ദേശത്തോട് താൽപ്പര്യത്തോടെ പ്രതികരിക്കുകയും ,മാഷുടെ പരിചയത്തിലുടെ കലാകാരൻമാരെ മാഷ് തന്നെ കാര്യങ്ങൾ വിളിച്ചു പറയുകയും ചെയ്തു. തുടർന്നുള്ള ചർച്ചകൾ ,സോഷ്യൽ മീഡിയ ഇടപെടൽ .

പിന്നെ നടന്നത് ചരിത്രം. കടത്തനാട്ടിലെമാത്രമല്ല കേരളത്തിലെ തന്നെ വൈവിധ്യമാർന്ന കലാ വിസ്മയം സൃഷ്ടിച്ചതിൻ്റെ ചർച്ച തുടങ്ങി വച്ചത് സത്യൻ മാഷായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും,ബാലവേദിയുടെയും പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസവും, ബാലസാഹിത്യവും, കലയും, ശാസ്ത്രവുമൊക്കെ കുട്ടികളുമായി പങ്കുവെച്ച നമ്മുടെ നാട്ടിലെ ഒരു കാലഘട്ടമാണ് സത്യൻ മാഷുടെ വേർപിരിയലിലൂടെ അവസാനിക്കുന്നത് ആശയങ്ങളും, ആ വിഷ്കാരങ്ങളും, നാടിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചും വാചാലനായും നടന്നു നീങ്ങിയ ഒരു വിദ്യാഭ്യാസ ,സാമൂഹിക പ്രവർത്തകനായിരുന്നു സത്യൻ മാഷ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/987/tp-satyanathan-a-social-activist-who-articulated-ideas-and-ideas)