---
title: "ലൈം ലൈറ്റ്; ചലച്ചിത്രമേളക്ക് സമാപനം"
english_title: "Lime Light; The film festival concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98870/lime-light-the-film-festival-concludes"
published_at: "2023-02-22T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5fac7487f8_MELA_PIC.jpg"
keywords: []
---

# ലൈം ലൈറ്റ്; ചലച്ചിത്രമേളക്ക് സമാപനം

> **Lead Summary:** **നാദാപുരം:** ചെക്യാട് മലബാർ വനിതാ കോളേജ് മീഡിയ ക്ലബ്ബ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം . മേള സംവിധായകൻ കാനാമനോജ് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷൈന എൻ.സി അധ്യക്ഷത വഹിച്ചു. കൂടാതെ ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം കേരള ചലച്ചിത്ര അക്കാദമി കോ ഓർഡിനേറ്റർ പി. നവീന നിര്‍വ്വഹിച്ചു.

## Article Content

**നാദാപുരം:** ചെക്യാട് മലബാർ വനിതാ കോളേജ് മീഡിയ ക്ലബ്ബ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം . മേള സംവിധായകൻ കാനാമനോജ് മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷൈന എൻ.സി അധ്യക്ഷത വഹിച്ചു. കൂടാതെ ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം കേരള ചലച്ചിത്ര അക്കാദമി കോ ഓർഡിനേറ്റർ പി. നവീന നിര്‍വ്വഹിച്ചു.

വൈസ് പ്രിൻസിപ്പൽ സി.കെ ആരിഫ്, പി.എൻ ഷിജി, എം. രാജേഷ് കുമാർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ സന ഷെറിൻ നവാസ്, മീഡിയ ക്ലബ്ബ് പ്രസിഡന്റ് കെ. കെ റിസാന , സെക്രട്ടറി കെ. അശ്വതി എന്നിവർ സംസാരിച്ചു. മേളയിലെ ആദ്യ ചിത്രമായ ചായില്യത്തെ കുറിച്ച് സംവിധായകന്‍ പങ്കെടുത്ത ഓപ്പൺ ഫോറം നടന്നു.

അനുശ്രീ,നാജിയ, ജിഫ്രിയ എന്നിവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു. നോമാൻസ് ലാൻഡ്,ലൈഫ് ഈസ് ബ്യൂട്ടിഫുൾ ,തിങ്കളാഴ്ച നിശ്ചയം , ഗെറ്റിംഗ് ഹോം തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദര്‍ശിപ്പിച്ചു. ഇതോടൊപ്പം ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം വിദ്യാര്‍ഥികള്‍ക്കായി നൈറ്റ് മൂവി ക്യാമ്പും നടന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98870/lime-light-the-film-festival-concludes)