---
title: "നാളെ കലവറ നിറക്കൽ ; വളയം പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ആറാട്ട് ഉത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Filling the pantry tomorrow; Preparations are complete for the consecration and Aarat festival at Valayam Paradevata Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98887/filling-the-pantry-tomorrow-preparations-are-complete-for-the-consecration-and-aarat-festival-at-valayam-paradevata-temple"
published_at: "2023-02-22T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60a841e7f6_ambalam_pic1.jpg"
keywords: []
---

# നാളെ കലവറ നിറക്കൽ ; വളയം പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ആറാട്ട് ഉത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **നാദാപുരം: **ചരിത്ര പ്രസിദ്ധവും ചിരപുരാതനവും ഉത്തര മലബാറിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ വളയം പരദേവതാ ക്ഷേത്രത്തിലെ പുതിയ പ്രതിഷ്ഠയ്ക്കും ആറാട്ട് ഉത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര നവീകരണ കലശകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടത്തനാട്ടിലെ രാജസ്വരൂപമായ ആയഞ്ചേരി കോവിലകം സ്ഥാപിതമാണ് ഈ ക്ഷേത്രം. രാജപ്രൗഢിക്ക് മങ്ങലേറ്റതോടെ ക്ഷേത്രം അനാഥമായി.

## Article Content

**നാദാപുരം: **ചരിത്ര പ്രസിദ്ധവും ചിരപുരാതനവും ഉത്തര മലബാറിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ വളയം പരദേവതാ ക്ഷേത്രത്തിലെ പുതിയ പ്രതിഷ്ഠയ്ക്കും ആറാട്ട് ഉത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര നവീകരണ കലശകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടത്തനാട്ടിലെ രാജസ്വരൂപമായ ആയഞ്ചേരി കോവിലകം സ്ഥാപിതമാണ് ഈ ക്ഷേത്രം. രാജപ്രൗഢിക്ക് മങ്ങലേറ്റതോടെ ക്ഷേത്രം അനാഥമായി.

ക്ഷേത്രം തകർന്നടിയുകയും പൂജകൾ മുടങ്ങുകയും ചെയ്തു. ക്ഷേത്രം നശിച്ചാൽ നാട് നശിക്കും എന്നത് അന്വർത്ഥമായി. നാട്ടിൽ വിപത്തുകളും മാറാ വ്യാധികളും തുടർന്ന് അകാല മരണങ്ങളും സംഭവിച്ചു. അങ്ങിനെ ക്ഷേത്രം രേഖാമൂലം നാട്ടുകാ ർ ഏറ്റെടുത്തു നടത്തുവാൻ തുടങ്ങി. ഭക്തജനങ്ങളുടെ സഹായ ത്തോടെ ക്ഷേത്രം, ശ്രീകോവിൽ, ചുറ്റമ്പലം, ഗോപുരം, ക്ഷേത്രക്കു ളം, ചുറ്റുമതിൽ, ഭക്ഷണശാല, പ്രദക്ഷിണവഴി എന്നിവ പണിത് നവീകരണ കലശവും പുനഃപ്രതിഷ്ഠയും നടത്തി.

ക്ഷേത്ര പാലൻ പരദേവത എന്നറിയപ്പെടുന്ന ശിവചൈതന്യം വളയം ദേശക്കാർക്ക് അനുഗ്രഹമേകിയും സംരക്ഷണ വലയം സൃഷ്ടിച്ചും ദേശക്കാരുടെ പരിപാലന സമിതിയാൽ പരിപാലിച്ചുവരുന്നു. വളയം പരദേവതാക്ഷേത്ര ത്തിൽ ഭക്തജനങ്ങളുടെ ചിരകാല സ്വപ്നമായ ധ്വജപ്രതിഷ്ഠയുടെ ആധാര ശിലാസ്ഥാപനം നടത്തുകയുണ്ടായി. തുടർന്ന് നവീകരണ കലശം, കൊടിയേറി ഉത്സവം, തുടങ്ങിയവ നടത്തേണ്ടതുണ്ട്.

ഫെബ്രുവരി 25 മുതൽ മാർച്ച് 12 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന വലിയ ഒരു യജ്ഞം തന്നെയാണ് നടക്കാനിരിക്കുന്നത്. സങ്കീർണ്ണങ്ങളായ താന്ത്രിക ക്രിയകൾ കൊടിയേറ്റം, പള്ളിവേട്ട ആറാട്ട് നവീകണ കലശ ദിവസങ്ങളിൽ നിത്യേന അന്നദാനം എന്നിങ്ങനെയാണ് ഈ വലിയ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്നത്. കൊടിയേറ്റ ഉത്സവത്തോടുകൂടി ഒരു മഹാക്ഷേത്രമായി പരിണമിക്കും. പരദേവതയുടെ ഭക്തൻമാരെ സംബന്ധിച്ച് ഇതൊരു വിശേഷ അനുഗ്രഹം തന്നെയാണ്.

ഒരു ദേവാലയത്തിന്റെ ഭാഗങ്ങളിൽ വലിയ പ്രാധാന്യമാണ് കൊടി മരത്തിനുള്ളത്. ഒരു ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൽ സ്ഥല സൂക്ഷ്മാവയവങ്ങളുടെ അനുപാതം തെറ്റാതെ ഒരു മനുഷ്യ സൃഷ്ടിയിലുള്ള ഒരു യഥാർത്ഥ ശരീരം സ ജ്ജമാകുന്ന പ്രക്രിയയാണ് പൂർണ്ണമാകുന്നത്. അതായത് ക്ഷേത്രമാകുന്ന ശരീരത്തിലെ അവയവങ്ങളായ പഞ്ചപ്രാകാരങ്ങളുടെ നിർമ്മിത അനുപാതം നഷ്ടപ്പെട്ടാൽ ആ ദേഹിക്ക് വൈകൃതവും വൈരുപവും സംജാതമാകും.

തന്മൂലം ക്രിയാത്മകമായ ശേഷി നഷ്ടപ്പെടും. യോഗ ശാസ്ത്രം അനുസരിച്ച് ഒരു മനുഷ്യന്റെ ഷഡാധാര ചക്രത്തെയാണ് ക്ഷേത്രത്തിലെ കൊടിമരത്തിന്റെ പ്രതീകഭാവന. മൂലാ ധാരമായ കുണ്ഡലിനി ശക്തിയിൽ നിന്ന് അമിതപ്രവാഹത്തിന്റെ സാങ്കേതിക ഉപാധിയാണ് മേരുദണ്ഡമായി കാണുന്ന നട്ടെല്ലായ കൊടിമരം.

ക്ഷേത്രത്തിലെ പൂർണ്ണതയും ഈശ്വര ഭക്തിയുടെ സക്ഷ്മമായ കണികകളും ദേശത്തേക്ക് വ്യാപിക്കുക എന്ന ഊർജ്ജ തന്ത്രമാണ് കൊടിയേറ്റമെന്നും നവീകരണ കലശകമ്മറ്റി കൺവീനർ സി.കെ ശ്രീധരൻ ,ട്രഷറർ ആർ ആർ രാധേഷ് ,ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ ,സെക്രട്ടറി വി.കെ രാജൻ, അശോകൻ ജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98887/filling-the-pantry-tomorrow-preparations-are-complete-for-the-consecration-and-aarat-festival-at-valayam-paradevata-temple)