---
title: "നാദാപുരം നൂക്ലിയസ് ഹോസ്പിറ്റൽ ; ഗ്യാസ്ട്രോ എന്റോസ്കോപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു"
english_title: "Nadapuram Nucleus Hospital; Gastroenteroscopy unit started functioning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98895/nadapuram-nucleus-hospital-gastroenteroscopy-unit-started-functioning"
published_at: "2023-02-22T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6149e9fa1a_muclious_pic.jpg"
keywords: []
---

# നാദാപുരം നൂക്ലിയസ് ഹോസ്പിറ്റൽ ; ഗ്യാസ്ട്രോ എന്റോസ്കോപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **നാദാപുരം: **നൂക്ലിയസ് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോ എന്റോസ്കോപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ പരിപാടിയിൽ പങ്കാളികളായി. വയർ എരിച്ചിൽ,ഗ്യാസ്, കഠിനമായ വയറുവേദന, ദഹന കുറവ്, കുടലിറക്കം, വയറ്റിലെ പുണ്ണ്, അൾസർ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നീ രോഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ഇനി നാദാപുരം നൂക്ലിയസ്ൽ ലഭ്യമാകും.

## Article Content

**നാദാപുരം: **നൂക്ലിയസ് ഹോസ്പിറ്റലിൽ ഗ്യാസ്ട്രോ എന്റോസ്കോപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ പരിപാടിയിൽ പങ്കാളികളായി. വയർ എരിച്ചിൽ,ഗ്യാസ്, കഠിനമായ വയറുവേദന, ദഹന കുറവ്, കുടലിറക്കം, വയറ്റിലെ പുണ്ണ്, അൾസർ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നീ രോഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ഇനി നാദാപുരം നൂക്ലിയസ്ൽ ലഭ്യമാകും.

കരൾ, ഉദരരോഗവിഭാഗത്തിൽ ഡോ പ്രദീപ് കുമാർ, ഡോ.രാമലിംഗം, ഡോ സന്ദീപ് , എന്നീ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. നാദാപുരം മേഖലയിൽ വീഡിയോ എന്റോസ്കോപ്പി സൗകര്യം ആദ്യമായി ആരംഭിക്കുന്ന ഹോസ്പിറ്റൽ നൂക്ലിയസ് ആണെന്ന് മാനേജ്മെന്റ് അറിയിച്ചു.

വാർഡ് മെമ്പർ അബ്ബാസ് കണ യിക്കൽ, വി സി ഇക്ബാൽ, മാനേജിംഗ്‌ ഡയരക്ടർ ഡോ ടി.പി സലാവുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട്,ഡോ മൻസൂർ പി.എം, ജനറൽ മാനേജർ നദീർ.ടി, ഡയറക്ടർമാരായ അബ്‌ദുറഷീദ്, റസ്സൽ മുഹമ്മദ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98895/nadapuram-nucleus-hospital-gastroenteroscopy-unit-started-functioning)