---
title: "അനുസ്മരണം; ധീരജവാൻ ജെ പി ഷൈജുവിനെ അനുസ്മരിച്ചു"
english_title: "commemoration; Dheerajawan remembers JP Shaiju"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98900/commemoration-dheerajawan-remembers-jp-shaiju"
published_at: "2023-02-22T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f619c121621_anusaranam_pic.jpg"
keywords: []
---

# അനുസ്മരണം; ധീരജവാൻ ജെ പി ഷൈജുവിനെ അനുസ്മരിച്ചു

> **Lead Summary:** **വളയം: **ധീരജവാൻ ജെ പി ഷൈജുവിനെ അനുസ്മരിച്ചു. പ്രണവം അച്ചം വീടിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു അനുസ്മരണം നടന്നത് . പിറന്ന നാടിന്റെ അതിർത്തി കാക്കുന്നതിനിടയിൽ കാശ്മീരിലെ ഡാവർ സെക്ടറിൽ മഞ്ഞു മലയിടിഞ്ഞാണ് ജെ.പി ഷൈജു വീര മൃത്യു വരിച്ചത്.

## Article Content

**വളയം: **ധീരജവാൻ ജെ പി ഷൈജുവിനെ അനുസ്മരിച്ചു. പ്രണവം അച്ചം വീടിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു അനുസ്മരണം നടന്നത് . പിറന്ന നാടിന്റെ അതിർത്തി കാക്കുന്നതിനിടയിൽ കാശ്മീരിലെ ഡാവർ സെക്ടറിൽ മഞ്ഞു മലയിടിഞ്ഞാണ് ജെ.പി ഷൈജു വീര മൃത്യു വരിച്ചത്.

ധീര ജവാൻ വീര മൃത്യു വരിച്ചിട്ട് ഇന്നേക്ക് 11 വർഷം ആകുകയാണ് . സ്മൃതി ദിനത്തോടനുബന്ധിച്ച് പ്രണവം ക്ലബ്ബിൽ നടന്ന അനുസ്മരണ പരിപാടിയിൽ സൈനികനായ രാജേഷ് ഒ .ടി, മുൻ സൈനികരായ ശ്രീജിൻ ടി.വി, തോമസ് പി പി എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

കൂടാതെ ക്ലബ്ബ് സെക്രട്ടറി ഷാജി.പി.സി, അഭിലാഷ് കെ പി സംസാരിച്ചു. ക്ലബ്ബ് ഭാരവാഹികളും, നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98900/commemoration-dheerajawan-remembers-jp-shaiju)