---
title: "അത് നുണ; വിദ്യാർഥികളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് അധ്യാപകരും രക്ഷാകർതൃ സമിതിയും"
english_title: "That's a lie; The teachers and parent committee said that the students' accusations are baseless"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98914/thats-a-lie-the-teachers-and-parent-committee-said-that-the-students-accusations-are-baseless"
published_at: "2023-02-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f624ea0cb7e_sir_pic.jpg"
keywords: []
---

# അത് നുണ; വിദ്യാർഥികളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് അധ്യാപകരും രക്ഷാകർതൃ സമിതിയും

> **Lead Summary:** **നാദാപുരം: ** വളയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളെ അധ്യാപകർ ക്രൂരമായി മർദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്കൂളിനെ തകർക്കാനുള്ള ലക്ഷ്യമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സ്കൂൾ അധികൃതരും രക്ഷാകർതൃ സമിതി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**നാദാപുരം: ** വളയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളെ അധ്യാപകർ ക്രൂരമായി മർദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്കൂളിനെ തകർക്കാനുള്ള ലക്ഷ്യമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സ്കൂൾ അധികൃതരും രക്ഷാകർതൃ സമിതി ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സ്കൂൾ ഇന്ന് മികവിന്റെ കേന്ദ്രമായി പൊതുപരീക്ഷകളിൽ 100 ശതമാനം വിജയം നേടാനായി.എസ്.എസ്.എൽ.സി കുട്ടികൾക്ക് രാത്രികാല പരിശീലനം ഉൾപ്പെടെ നൽകുന്ന സമയത്താണ് അധ്യാപകരുടെ മനോവീര്യം തകർക്കുന്ന തരത്തിൽ ചില വിദ്യാർഥികൾ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നെതെന്ന് പ്രിൻസിപ്പൽ മനോജ് കുമാറും പ്രധാനാധ്യാപിക പി.കെ സുമയും പറഞ്ഞു.

ക്ലാസിൽ നിരന്തരമായി മോശമായി പെരുമാറുന്ന രണ്ട് വിദ്യാർഥികളെ ഗുണദോഷിക്കുക മാത്രമാണ് അധ്യാപകർ ചെയ്തത്. പഠന സമയത്ത് ചൂയിന്ഗം ചമച്ചത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം രക്ഷിതാക്കളെ ഇരുത്തി രണ്ട് ദിവസം മുമ്പ് ചർച്ച ചെയ്ത് പരിഹരിച്ചതാണ്.

ഇതിനിടെയാണ് ഇന്നലെ ഒരു വാർത്താ ചാനലിൽ കുട്ടികളെ ക്രൂരമായി മർദിച്ചതായി വാർത്ത വന്നത്. ഇത് സ്കൂളിലെ പഠനാന്തരീക്ഷത്തെ തകർക്കാനുള്ള ചിലരുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98914/thats-a-lie-the-teachers-and-parent-committee-said-that-the-students-accusations-are-baseless)