---
title: "ലൈസൻസില്ലെങ്കിൽ ഞങ്ങളില്ല; നാദാപുരത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം യുഡിഎഫ് വിട്ടു നിൽക്കും"
english_title: "We don't exist without a license; UDF will stay away from the inauguration of Subhiksha Hotel in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98952/we-dont-exist-without-a-license-udf-will-stay-away-from-the-inauguration-of-subhiksha-hotel-in-nadapuram"
published_at: "2023-02-22T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f63eb99cb4b_nadapuram.jpg"
keywords: []
---

# ലൈസൻസില്ലെങ്കിൽ ഞങ്ങളില്ല; നാദാപുരത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം യുഡിഎഫ് വിട്ടു നിൽക്കും

> **Lead Summary:** ** നാദാപുരം**: സംസ്ഥാന ഭക്ഷ്യ വകുപ്പ് നേരിട്ട് നടത്തുന്ന നാദാപുരത്തെ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ നാദാപുരം പഞ്ചായത്ത്‌ യൂ ഡി എഫ് കമ്മിറ്റി തീരുമാനിച്ചു.

## Article Content

** നാദാപുരം**: സംസ്ഥാന ഭക്ഷ്യ വകുപ്പ് നേരിട്ട് നടത്തുന്ന നാദാപുരത്തെ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ നാദാപുരം പഞ്ചായത്ത്‌ യൂ ഡി എഫ് കമ്മിറ്റി തീരുമാനിച്ചു.

ഹോട്ടൽ തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും, ലൈസൻസ് പോലും എടുക്കാതെയുമാണ് ഹോട്ടൽ ആരംഭിക്കുന്നത്. സാധാരണക്കാർ നടത്തുന്ന ഭക്ഷ്യ സ്ഥാപനങ്ങളിൽ കർശ്ശന പരിശോധന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുമ്പോഴാണ് സർക്കാർ നേരിട്ട് ലൈസൻസ് പോലുമില്ലാതെ ഹോട്ടൽ തുടങ്ങുന്നത്.

ഇത് അംഗീകരിക്കാൻ കഴിയില്ല. നമ്പർ പോലും ഇല്ലാത്ത കെട്ടിടത്തിൽ ഹോട്ടൽ തുടങ്ങുന്നത് പത്ര വാർത്തയെ തുടർന്ന് വിവാദം ആയതിനു പിന്നാലെയാണ്, തട്ടി കൂട്ടി മറ്റൊരു കെട്ടിടത്തിൽ ഹോട്ടൽ ഉദ്ഘാടനനത്തിന് മന്ത്രി എത്തുന്നത്.

നാട്ടിലെ ആരോഗ്യ സുരക്ഷയെ വെല്ലുവിളിക്കുന്ന രീതിയിൽ ഹോട്ടൽ ഉദ്ഘാടനവുമായി മുന്നോട്ട് പോവുന്നത് ശരിയായ നടപടി അല്ലെന്നും യൂ ഡി എഫ് നേതാക്കളായ എം പി സൂപ്പി, കെ എം രഘുനാഥ്‌ എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98952/we-dont-exist-without-a-license-udf-will-stay-away-from-the-inauguration-of-subhiksha-hotel-in-nadapuram)