---
title: "രക്തദാന ക്യാമ്പ്; വേദനിക്കുന്നവർക്ക് ആശ്വാസമായി രക്തദാന ക്യാമ്പ്"
english_title: "Blood Donation Camp; Blood donation camp as a relief to the suffering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98967/blood-donation-camp-blood-donation-camp-as-a-relief-to-the-suffering"
published_at: "2023-02-22T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f652f1ae54d_camp_pic.jpg"
keywords: []
---

# രക്തദാന ക്യാമ്പ്; വേദനിക്കുന്നവർക്ക് ആശ്വാസമായി രക്തദാന ക്യാമ്പ്

> **Lead Summary:** **നാദാപുരം: **ക്യാൻസർ രോഗികൾക്ക് ആശ്വാസമായി നാദാപുരം പുളിയാവ് നാഷണൽ കോളേജ്. പുളിയാവ് നാഷണൽ കോളേജ് റെഡ് റിബ്ബൺ ക്ലബ്ബും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി മുക്കം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 58 പേർ രക്തം ദാനം ചെയ്തു . 120 ൽ അധികം പേർ രക്തദാനത്തിന് സന്നദ്ധരായി പേർ റെജിസ്റ്റർ ചെയ്തിരുന്നു .

## Article Content

**നാദാപുരം: **ക്യാൻസർ രോഗികൾക്ക് ആശ്വാസമായി നാദാപുരം പുളിയാവ് നാഷണൽ കോളേജ്. പുളിയാവ് നാഷണൽ കോളേജ് റെഡ് റിബ്ബൺ ക്ലബ്ബും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി മുക്കം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ 58 പേർ രക്തം ദാനം ചെയ്തു . 120 ൽ അധികം പേർ രക്തദാനത്തിന് സന്നദ്ധരായി പേർ റെജിസ്റ്റർ ചെയ്തിരുന്നു .

മാനേജിങ്ങ് കമ്മറ്റി ചെയർമാൻ വയലോളി അബ്ദുല്ല രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഷിംജിത്തിന്റെ അധ്യക്ഷത വഹിച്ചു .ഡോ. എം കെ മധുസൂദനൻ ,സിൻസി (അസിസ്റ്റന്റ് പ്രൊഫസർ ),പൊയിൽ ഇസ്മായിൽ ,മരുനോളി കുഞ്ഞബ്ദുല്ല ഹാജി ,പുതിയോട്ടിൽ അമ്മദ് ഹാജി ,അബൂബക്കർ ഹാജി എന്നിവർ സന്നിഹിതരായി.

എം.വി.ആർ ക്യാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്മെന്റിലെ ഡോ.അരുൺ ,അനു പുല്ലങ്കോടൻ ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കോഓർഡിനേറ്റർ ഷമീം പേരോട് ,റെഡ് റിബ്ബൺ ക്ലബ് പ്രവർത്തകരായ ഷുമൈൽ,മുഹ്സിന ലുലു,ലുത്ഫ,മുനീസ്,ജിഫ്രിയ ജാഫർ ,നാഹിഫ് ,തസ്‌നീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98967/blood-donation-camp-blood-donation-camp-as-a-relief-to-the-suffering)