---
title: "രക്ഷാകർതൃത്വ ക്ലാസ്; കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ രക്ഷാകർതൃത്വ ക്ലാസ് സംഘടിപ്പിച്ചു."
english_title: "parenting class; A parenting class was organized at Kallachi Govt.U.P.School."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99075/parenting-class-a-parenting-class-was-organized-at-kallachi-govtupschool"
published_at: "2023-02-23T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f71b82ea0a3_u_p_schoool_.jpg"
keywords: []
---

# രക്ഷാകർതൃത്വ ക്ലാസ്; കല്ലാച്ചി ഗവ.യു.പി.സ്കൂളിൽ രക്ഷാകർതൃത്വ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലാച്ചി : **കല്ലാച്ചി ഗവ.യു.പി.സ്കൂൾ കല്ലാച്ചിയുടെ 98-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പത്തിന പരിപാടികളുടെ ഭാഗമായി നടന്ന രക്ഷകർതൃത്വ ക്ലാസ് നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയരാജ് എസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പ്രസാദ് കൈതക്കൽ ക്ലാസെടുത്തു.

## Article Content

**കല്ലാച്ചി : **കല്ലാച്ചി ഗവ.യു.പി.സ്കൂൾ കല്ലാച്ചിയുടെ 98-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പത്തിന പരിപാടികളുടെ ഭാഗമായി നടന്ന രക്ഷകർതൃത്വ ക്ലാസ് നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയരാജ് എസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പ്രസാദ് കൈതക്കൽ ക്ലാസെടുത്തു.

കുട്ടികളെ അവരുടെ സ്വതന്ത്ര ചിന്തകൾക്കനുസരിച്ച് വളർത്തിയാൽ മാത്രമേ ഇനിവരുന്ന കാലഘട്ടത്തിൽ അവർക്ക് മുന്നേറാൻ കഴിയു എന്ന് അദ്ദേഹം സൂചിപ്പിച്ചു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് സി.കെ.ശശി അധ്യക്ഷത വഹിച്ചു.

സ്ക്കൂൾ ഹെഡ്മാസ്റ്റർ രവി എം സ്വാഗതം പറഞ്ഞു. പിടി എ അംഗം ലിനീഷ് കെ സി , സ്റ്റാഫ് സെക്രട്ടറി ഇ.കെ കുഞ്ഞബ്ദുള്ള എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . രക്ഷിതാക്കൾ അവരുടെ ആശങ്ക പങ്കു വച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ പ്രിൻഷ എം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99075/parenting-class-a-parenting-class-was-organized-at-kallachi-govtupschool)