വാണിമേൽ: പീറ്റയുള്ളതിൽ സജീവൻ ചികിത്സാസഹായ ഫണ്ടിലേക്ക് സഹായം. വെള്ളിയോട് മഠത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ അംഗങ്ങളിൽ നിന്നും സമാഹരിച്ച അരലക്ഷത്തോളം രൂപ ഗ്രൂപ്പ് അഡ്മിന്മാരുടെ സാന്നിധ്യത്തിൽ അശോകൻ കെ പിക്ക് കൈമാറി

ഗ്രൂപ്പ് അഡ്മിൻ ജലീൽ കല്ലിൽ, ഗ്രൂപ്പ് അംഗങ്ങളായ ഷൈജു പുത്തൻപുരയിൽ, അൻവർ മുറിച്ചാണ്ടി എന്നിവർ പങ്കെടുത്തു.
ചെറിയ കാലയളവിൽ നിരവധി സാമൂഹിക സാംസ്കാരിക സ്വാന്തന പ്രവർത്തനങ്ങൾ നടത്തി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈയൊരു വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മറ്റു സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്ക് കൂടി മാതൃകയാവുകയാണ്.
treatment assistance; Forwarded by WhatsApp community members