---
title: "ആരും വിശപ്പറിയില്ല; കേരളം ഭരിക്കുന്നതെന്ന് വിശക്കുന്നവരെ ചേർത്ത് പിടിക്കുന്ന സർക്കാർ -മന്ത്രി അഡ്വ. ജി. ആർ അനിൽ"
english_title: "No one knows hunger; The government that is holding those who are hungry to rule Kerala - Minister Adv. G. R Anil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99109/no-one-knows-hunger-the-government-that-is-holding-those-who-are-hungry-to-rule-kerala-minister-adv-g-r-anil"
published_at: "2023-02-23T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f73aac4fad5_manthri_pic.jpg"
keywords: []
---

# ആരും വിശപ്പറിയില്ല; കേരളം ഭരിക്കുന്നതെന്ന് വിശക്കുന്നവരെ ചേർത്ത് പിടിക്കുന്ന സർക്കാർ -മന്ത്രി അഡ്വ. ജി. ആർ അനിൽ

> **Lead Summary:** **നാദാപുരം: ** വിശക്കുന്നവരെ ചേർത്ത് പിടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ പറഞ്ഞു. നാദാപുരത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: ** വിശക്കുന്നവരെ ചേർത്ത് പിടിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിൽ പറഞ്ഞു. നാദാപുരത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർഹരായ എല്ലാവർക്കും റേഷൻ കാർഡ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. അനർഹരായ ഒരു ലക്ഷം പേരുടെ മുൻഗണനാ കാർഡ് തിരിച്ചെടുത്തു.ഈ കാർഡ് അർഹരായവർക്ക് നൽകി. രണ്ട് ലക്ഷത്തിലധികം പേർക്കാണ് ഇതിനകം മുൻഗണനാ കാർഡ് നൽകിയത്.

ആദിവാസികൾക്ക് അവരുടെ വീടുകളിൽ ഭക്ഷ്യധാന്യം എത്തിക്കുന്ന പദ്ധതി ഇതിനകം ആരംഭിച്ചു. പട്ടിണിയില്ലാതനാടായി കേരളത്തെ മാറ്റാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഇവർ നമ്മുടെ സഹോദരികൾ ബാർ ഹോട്ടൽ തുടങ്ങാനല്ല ഒരു മനുഷിക കാരുണ്യ പ്രവർത്തനം നടത്താനാണ് ഈ കുടുംബശ്രീ പ്രവർത്തകർ രംഗത്ത് വന്നത് ഇവർക്ക് ജനങ്ങളുടെ വലിയ പിന്തുണയാണ് വേണ്ടതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

വിശപ്പ് കൊണ്ട് ഒരു മനുഷ്യൻ കേരളത്തിൽ പ്രയാസപ്പെടില്ലെന്നത് ഇടത് പക്ഷ സർക്കാർ നിലപാടിൻ്റെ ഭാഗമായാണ് സുഭിക്ഷ ഹോട്ടലെന്ന് അധ്യക്ഷനായ ഇ.കെ വിജയൻ എം എൽ എ പറഞ്ഞു. സാധാരണക്കാരന് ഒരു നേരത്തെ ആഹാരം ചെറിയ വിലക്ക് നൽകുന്ന ഈ പദ്ധതിക്ക് എന്തിനാണ് യുഡിഎഫ് വിലങ്ങ് തടിയാകുന്നതെന്നും എം എൽ എ ചോദിച്ചു.

കെട്ടിടം നഞ്ചഭൂമിയിലാണെന്ന പ്രശ്നം പിന്നിട് പരിഹരിക്കാം വിശപ്പിൻ്റെ പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നും പരിപാടി ബഹിഷ്ക്കരിച്ച യുഡിഎഫിനെ എം എൽ എ ഓർമ്മിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, എം ടി ബാലൻ, കോടോത്ത് അന്ത്രു, കരിമ്പിൽ ദിവാകരൻ, ഏരത്ത് ഇക്ബാൽ, ശിവദാസൻ ,കരിമ്പിൽ വസന്ത. ജില്ലാ സപ്ളെ ഓഫീസർ കെ.രാജീവൻ സ്വാഗതവും സുഭിക്ഷ യൂനിറ്റ് സെക്രട്ടറി എൻ.കെ. ജിൻസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99109/no-one-knows-hunger-the-government-that-is-holding-those-who-are-hungry-to-rule-kerala-minister-adv-g-r-anil)