---
title: "ഇ.ഡി കുരുക്കില്‍ ; ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് സുബൈർ"
english_title: "ED Karukil; Zubair denied the news of interrogation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99189/ed-karukil-zubair-denied-the-news-of-interrogation"
published_at: "2023-02-23T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7961e43484_subir_pic_.jpg"
keywords: []
---

# ഇ.ഡി കുരുക്കില്‍ ; ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് സുബൈർ

> **Lead Summary:** **നാദാപുരം: **മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി.കെ സുബൈറിനെ ഇ.ഡി ചോദ്യം ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്സി കെ സുബൈർ . അത്തരത്തിൽ കഴിഞ്ഞദിവസം പ്രമുഖ വാർത്താ ചാനലിൽ വാർത്ത വന്നിരുന്നു. 24 മണിക്കൂറും പ്രവർത്തകരോടൊന്നിച്ച് പ്രവർത്തിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം എപ്പോഴാണ് തന്നെ ഇ.ഡി ചോദ്യം ചെയ്യാൻ വന്നത് എന്നത് കൂടി വ്യക്തമാക്കേണ്ടതായിരുന്നു.

## Article Content

**നാദാപുരം: **മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി.കെ സുബൈറിനെ ഇ.ഡി ചോദ്യം ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്സി കെ സുബൈർ . അത്തരത്തിൽ കഴിഞ്ഞദിവസം പ്രമുഖ വാർത്താ ചാനലിൽ വാർത്ത വന്നിരുന്നു. 24 മണിക്കൂറും പ്രവർത്തകരോടൊന്നിച്ച് പ്രവർത്തിക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം എപ്പോഴാണ് തന്നെ ഇ.ഡി ചോദ്യം ചെയ്യാൻ വന്നത് എന്നത് കൂടി വ്യക്തമാക്കേണ്ടതായിരുന്നു.

വർഷങ്ങൾക്കു മുമ്പ് കത്വ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു. 2021 ഏപ്രിൽ മാസത്തിൽ അന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സി.കെ.സുബൈറിന് ഇഡിയുടെ നോട്ടീസ് ലഭിച്ചതായുള്ള വാർത്ത വന്നിരുന്നു. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ വിനിയോഗിച്ചു എന്നതായിരുന്നു ആരോപണം. സി കെ സുബൈറിനെ കൂടാതെ സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സെക്രട്ടറി പി കെ ഫിറോസിനെയും ഇ.ഡി ചോദ്യം ചെയ്യുമെന്ന വാർത്തയും പരന്നിരുന്നു.

ജമ്മുവിനടുത്ത് കത്വയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള ആസിഫ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്വ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. കത്വവയിൽ ബലാത്സംഗ കേസിൽ ഏഴ് മുതിർന്ന ആളുകളിൽ ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു.

2018 ജനുവരി 10 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. മുൻ യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് അന്വേഷണത്തിന് ആധാരാമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നതായിരുന്നു ആരോപണം.

ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. എന്നാൽ,കത്വ കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കൂടെ നിന്നത് മുസ്​ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവി​ന്‍റെ അഭിഭാഷകൻ മുബീൻ ഫാറൂഖി നേരത്തെ വ്യക്തമാക്കിയിരുന്നു.

യൂത്ത് ലീഗിനെതിരെയുള്ള പ്രചരണങ്ങൾ വേദനയുണ്ടാക്കുന്നെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് ത​ന്‍റെ സാന്നിധ്യത്തിലായിരുന്നു. കെ.കെ. പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്. അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99189/ed-karukil-zubair-denied-the-news-of-interrogation)