---
title: "ക്രിക്കറ്റ്, ഫുട്‍ബോൾ ടൂർണമെന്റ്  നാളെ തെരുവമ്പറമ്പിൽ"
english_title: "Cricket and football tournament tomorrow on street"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99192/cricket-and-football-tournament-tomorrow-on-street"
published_at: "2023-02-23T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7983f46437_tournament_2.jpg"
keywords: []
---

# ക്രിക്കറ്റ്, ഫുട്‍ബോൾ ടൂർണമെന്റ്  നാളെ തെരുവമ്പറമ്പിൽ

> **Lead Summary:** **നാദാപുരം: **തെരുവമ്പറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ധന ശേഖരണാർത്ഥം ശാഖ ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റ് നാളെയും മറ്റന്നാളുമായി തെരുവമ്പറമ്പ് ടി പി അന്ത്രു സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

## Article Content

**നാദാപുരം: **തെരുവമ്പറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ധന ശേഖരണാർത്ഥം ശാഖ ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റ് നാളെയും മറ്റന്നാളുമായി തെരുവമ്പറമ്പ് ടി പി അന്ത്രു സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, അബുദാബി സീഷെൽ ഗ്രൂപ്പ് ഡയറക്ടർ ടി ടി കെ അമ്മദാജി മുഖ്യാതിഥികളായെത്തും.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റീന കിണംബ്ര, വി പി കുഞ്ഞിരാമൻ പങ്കെടുക്കും. വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി കെ സിറാജ് കൺവീനർ പികെ ശംസീർ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99192/cricket-and-football-tournament-tomorrow-on-street)