---
title: "മദ്യം കടത്താൻ ശ്രമം; നാദാപുരം എക്സൈസ് സംഘം യാത്രക്കാരനെ പിടികൂടി"
english_title: "Attempt to smuggle liquor; Nadapuram excise team nabbed the passenger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99199/attempt-to-smuggle-liquor-nadapuram-excise-team-nabbed-the-passenger"
published_at: "2023-02-23T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f79d8bae316_madhyam_pic.jpg"
keywords: []
---

# മദ്യം കടത്താൻ ശ്രമം; നാദാപുരം എക്സൈസ് സംഘം യാത്രക്കാരനെ പിടികൂടി

> **Lead Summary:** **നാദാപുരം**: സ്വകാര്യ ബസ്സിൽ 26 കുപ്പി വിദേശമദ്യം കടത്താൻ ശ്രമം. സ്വകാര്യ ബസ്സിൽ വിദേശ മദ്യം കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ . തിരൂർ മുണ്ടാംകണ്ടം തലിപ്പിലിയത്ത് രാജീവൻ നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.

## Article Content

**നാദാപുരം**: സ്വകാര്യ ബസ്സിൽ 26 കുപ്പി വിദേശമദ്യം കടത്താൻ ശ്രമം. സ്വകാര്യ ബസ്സിൽ വിദേശ മദ്യം കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ . തിരൂർ മുണ്ടാംകണ്ടം തലിപ്പിലിയത്ത് രാജീവൻ നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്.

നാദാപുരം പെരിങ്ങത്തൂർ സംസ്ഥാനപാതയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത് . ഇയാളിൽ നിന്നും 26 കുപ്പികളിലായി 13 ലിറ്റർ മാഹിയിൽ നിന്നുള്ള വിദേശമദ്യം പിടിച്ചെടുത്തു .

നാദാപുരം റേഞ്ച് പ്രിവന്റീവ് ഓഫീസർ എ കെ ശ്രീജിത്ത്, സി.ഇ.ഒ മാരായ വി സി വിജയൻ, പി പി ശ്രീജേഷ്, ഡ്രൈവർ ഇ.കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99199/attempt-to-smuggle-liquor-nadapuram-excise-team-nabbed-the-passenger)