---
title: "ക്ഷേത്ര മഹോത്സവം; ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിനായി തിനൂർ ഒരുങ്ങി"
english_title: "Temple festival; Thinur is ready for the temple dedication day festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99203/temple-festival-thinur-is-ready-for-the-temple-dedication-day-festival"
published_at: "2023-02-23T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a0770d2a7_ambalam_pic.jpg"
keywords: []
---

# ക്ഷേത്ര മഹോത്സവം; ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിനായി തിനൂർ ഒരുങ്ങി

> **Lead Summary:** **നാദാപുരം: **തിനൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആചരിക്കുന്നു. മാർച്ച് 1, 2, 3 തീയതികളിലായാണ് ഉത്സവം നടക്കുക. ഫെബ്രുവരി 28ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. വൈകിട്ട് 6:45 ന് ആദ്ധ്യാത്മിക പ്രഭാഷണം.

## Article Content

**നാദാപുരം: **തിനൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആചരിക്കുന്നു. മാർച്ച് 1, 2, 3 തീയതികളിലായാണ് ഉത്സവം നടക്കുക. ഫെബ്രുവരി 28ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. വൈകിട്ട് 6:45 ന് ആദ്ധ്യാത്മിക പ്രഭാഷണം.

മാർച്ച് ഒന്നിന് ശുദ്ധികർമ്മങ്ങൾ, അന്നദാനം. രാത്രി 7 മണി മുതൽ നാട്ടരങ്ങ് പ്രാദേശിക കലാപരിപാടികൾ. മാർച്ച് രണ്ടിന് അന്നദാനം, തായമ്പക, പുഴയിൽ നിന്നുള്ള എഴുന്നള്ളത്ത്, ഭഗവതിക്ക് കളം വരഞ്ഞ് പാട്ട്. മാർച്ച് 3ന് ശ്രീ ഭൂതബലി, അയ്യപ്പന് വിശേഷാൽ പൂജ, അന്നദാനം, തായമ്പക, ഗുരുതി, ചുറ്റുവിളക്ക്. തുടർന്ന് രാത്രി പത്തിന് നാടകം പരശുരാമൻ എന്നിവ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99203/temple-festival-thinur-is-ready-for-the-temple-dedication-day-festival)