---
title: "ആരോഗ്യ സുരക്ഷാ പദ്ധതി ;പ്രവാസികളെ ഉൾപ്പെടുത്തണം , പ്രവാസി ലീഗ് സംഗമം"
english_title: "Health and safety plan; expatriates should be included, Pravasi League Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99210/health-and-safety-plan-expatriates-should-be-included-pravasi-league-sangam"
published_at: "2023-02-23T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a85a6f43c_pravasi_pic.jpg"
keywords: []
---

# ആരോഗ്യ സുരക്ഷാ പദ്ധതി ;പ്രവാസികളെ ഉൾപ്പെടുത്തണം , പ്രവാസി ലീഗ് സംഗമം

> **Lead Summary:** **നരിപ്പറ്റ:** സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തണം. ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം ആവശ്യപ്പെട്ടു.

## Article Content

**നരിപ്പറ്റ:** സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തണം. ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രവാസി ലീഗ് സംഗമം ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി എം പി ജാഫർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് സി.പി.സലാം, എൻ സി കെ നവാസ്, കെഎം ഹമീദ്, എൻ ഹമീദ്, സിപി കുഞ്ഞബ്ദുള്ള, സിപി ഫൈസൽ, കെ പി ശരീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99210/health-and-safety-plan-expatriates-should-be-included-pravasi-league-sangam)