---
title: "എ.ഇ.ഒ യുടെ നിഷേധ നിലപാട് ;അധ്യാപകർ സമരത്തിലേക്ക്"
english_title: "AEO's denial position; teachers go on strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99214/aeos-denial-position-teachers-go-on-strike"
published_at: "2023-02-23T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7aa9d30276_a_e_o_pic.jpg"
keywords: []
---

# എ.ഇ.ഒ യുടെ നിഷേധ നിലപാട് ;അധ്യാപകർ സമരത്തിലേക്ക്

> **Lead Summary:** **നാദാപുരം: **എ.ഇ.ഒ.യുടെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് അധ്യാപകർ സമരത്തിലേക്ക്. അധ്യാപകർ ഉന്നയിച്ച ആവശ്യങ്ങളോട് നാദാപുരം എ.ഇ.ഒ സ്വീകരിക്കുന്ന നിഷേധ നിലപാടിൽ പ്രതിഷേധിച്ച് അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ തീരുമാനം ആയി .

## Article Content

**നാദാപുരം: **എ.ഇ.ഒ.യുടെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് അധ്യാപകർ സമരത്തിലേക്ക്. അധ്യാപകർ ഉന്നയിച്ച ആവശ്യങ്ങളോട് നാദാപുരം എ.ഇ.ഒ സ്വീകരിക്കുന്ന നിഷേധ നിലപാടിൽ പ്രതിഷേധിച്ച് അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ തീരുമാനം ആയി .

നേരത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.എന്നാൽ എ.ഇ.ഒ.യുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. സമര രീതി പിന്നീട് തീരുമാനിക്കുമെന്ന് സമിതി അറിയിച്ചു . യോഗം കെ.പി.എസ്. ടി.എ സംസ്ഥാന കൗൺസിലർ പി രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഇ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.വി കുഞ്ഞമ്മദ് മുഖവുര ഭാഷണം നടത്തി.കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് മണ്ടോടി ബഷീർ, കെ.പി.എസ്.ടി.എ. ജില്ലാ ജോയിൻറ് സെക്രട്ടറി വി സജീവൻ, കെ നൗഫൽ, വി.എം. ബിജേഷ്, റഫീഖ്, സി പി അഖിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99214/aeos-denial-position-teachers-go-on-strike)