---
title: "ഗതാഗതം നിരോധിച്ചു; മുടിക്കല്‍ പാലം മുതല്‍ കുമ്പളച്ചോല ഭാഗത്തേക്കുള്ള റോഡിലെ വാഹന ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited; Vehicular traffic has been banned on the road from Mudikkal bridge to Kumbalachola side"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99271/traffic-is-prohibited-vehicular-traffic-has-been-banned-on-the-road-from-mudikkal-bridge-to-kumbalachola-side"
published_at: "2023-02-24T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8537f4e24f_road_pic.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു; മുടിക്കല്‍ പാലം മുതല്‍ കുമ്പളച്ചോല ഭാഗത്തേക്കുള്ള റോഡിലെ വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **വിലങ്ങാട്: **വാഹന ഗതാഗതം നിരോധിച്ചു.കിഫ്ബി 2016-17 പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് - നമ്പ്യത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി

## Article Content

**വിലങ്ങാട്: **വാഹന ഗതാഗതം നിരോധിച്ചു.കിഫ്ബി 2016-17 പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് - നമ്പ്യത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി

പയ്യകണ്ടിയില്‍ കല്‍വെര്‍ട്ടിന്റെ പണി നടക്കുന്നതിനാല്‍ മുടിക്കല്‍ പാലം മുതല്‍ പയ്യകണ്ടി വഴി കുമ്പളച്ചോല ഭാഗത്തേക്കുള്ള വാഹനഗതാഗതം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മുടിക്കല്‍ നിന്നും പയ്യക്കണ്ടി വഴി കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുടിക്കല്‍ പാലം വഴി തിരിഞ്ഞു കന്നുകുളം ഹനുമാന്‍ കുണ്ട് തൂക്കു പാലം റോഡ് വഴി കുമ്പളച്ചോല ഭാഗത്തേക്കും കുമ്പളച്ചോല നിന്നും മുടിക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഹനുമാന്‍ കുണ്ട് തൂക്കുപാലം കന്നുകുളം റോഡ് വഴിയും പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99271/traffic-is-prohibited-vehicular-traffic-has-been-banned-on-the-road-from-mudikkal-bridge-to-kumbalachola-side)