---
title: "തിറ മഹോത്സവം;ആലിയോട്ട് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവം മാർച്ച് 7 ന്"
english_title: "Thira Mahotsavam; Aliot Sri Kuttichathan Temple Thira Mahotsavam on March 7"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99275/thira-mahotsavam-aliot-sri-kuttichathan-temple-thira-mahotsavam-on-march-7"
published_at: "2023-02-24T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f857f44b329_ambalam_pic.jpg"
keywords: []
---

# തിറ മഹോത്സവം;ആലിയോട്ട് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവം മാർച്ച് 7 ന്

> **Lead Summary:** **കല്ലാച്ചി: **പ്രസിദ്ധമായ ആലിയോട് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറമഹോത്സവം ആഘോഷിക്കും . മാർച്ച് 7, 8, 9 തീയതികളിൽ ആണ് ഉത്സവം നടക്കുക . കല്ലാച്ചി പയന്തോങ്ങിൽ സ്ഥിതി ചെയ്യുന്ന അമ്പലത്തിൽ . ഏഴാം തീയതി വൈകിട്ട് ഏഴുമണിക്ക് കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.

## Article Content

**കല്ലാച്ചി: **പ്രസിദ്ധമായ ആലിയോട് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറമഹോത്സവം ആഘോഷിക്കും . മാർച്ച് 7, 8, 9 തീയതികളിൽ ആണ് ഉത്സവം നടക്കുക . കല്ലാച്ചി പയന്തോങ്ങിൽ സ്ഥിതി ചെയ്യുന്ന അമ്പലത്തിൽ . ഏഴാം തീയതി വൈകിട്ട് ഏഴുമണിക്ക് കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.

തുടർന്ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, നേർച്ച വെള്ളാട്ടം, ഗുളികന് അരി ചാർത്തൽ, വാദ്യക്കാർക്കും പരികർമ്മികൾക്കും അരിവിതരണം എന്നിവ നടക്കും. മാർച്ച് എട്ടിന് ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് കുരുത്തോല വരവ്, ശേഷം പ്രദേശത്തെ അടിയറ വരവുകൾ, ഇളനീർ വരവ്, കൊല്ലൻ വരവ്, തണ്ടാൻ വരവ്.

അതേദിവസം തന്നെ വിഷ്ണുമൂർത്തി വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഗുരു കാരണവർ വെള്ളാട്ടം, മേലേരിക്ക് അഗ്നി വെള്ളാട്ടം, നേർച്ച വെള്ളാട്ടങ്ങൾ എന്നിവ ഉണ്ടാകും. അവസാന ദിനമായ മാർച്ച് 9ന് രാവിലെ ഗുളികൻ തിറയോട് കൂടി ആരംഭിക്കും .

കുട്ടിച്ചാത്തൻ തിറ, വിഷ്ണുമൂർത്തി മേലേരി തിറ, ഗുരു കാരണവർ തിറ, ഗുരുതി തർപ്പണം, വാളകം കൂട്ടലോടെ ഉത്സവം സമാപിക്കും. മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99275/thira-mahotsavam-aliot-sri-kuttichathan-temple-thira-mahotsavam-on-march-7)