---
title: "പിതാവ് അറസ്റ്റിൽ; ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം"
english_title: "Father arrested; Attempt to molest seven-year-old daughter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99352/father-arrested-attempt-to-molest-seven-year-old-daughter"
published_at: "2023-02-24T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f88fb784724_rape_attempt.jpg"
keywords: []
---

# പിതാവ് അറസ്റ്റിൽ; ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം

> **Lead Summary:** **നാദാപുരം: **ഏഴ് വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ . കല്ലാച്ചി സ്വദേശി ആണ് പ്രതി . ഇവർ താമസിക്കുന്ന വാടകവീട്ടിൽ കഴിഞ്ഞദിവസം വൈകുന്നേരമാണ് പീഡന ശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ മാതാവ് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**നാദാപുരം: **ഏഴ് വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ . കല്ലാച്ചി സ്വദേശി ആണ് പ്രതി . ഇവർ താമസിക്കുന്ന വാടകവീട്ടിൽ കഴിഞ്ഞദിവസം വൈകുന്നേരമാണ് പീഡന ശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ മാതാവ് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ പീഡനശ്രമം നടന്നതായി വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകി. വിദ്യാർത്ഥിനിയുടെ പരാതിയിൽ രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99352/father-arrested-attempt-to-molest-seven-year-old-daughter)