---
title: "വ്യാജ സർട്ടിഫിക്കറ്റുകൾ ; നാദാപുരത്തെ തട്ടിപ്പ് കലക്ട​ർ​ക്കും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​ക്കും - ത​ഹ​സി​ൽ​ദാ​ർ"
english_title: "Fake certificates; Nadapuram fraud complaint will be filed with collector and police - Tehsildar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99368/fake-certificates-nadapuram-fraud-complaint-will-be-filed-with-collector-and-police-thahasildar-new"
published_at: "2023-02-24T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8a05f07860_fake_pic.jpg"
keywords: []
---

# വ്യാജ സർട്ടിഫിക്കറ്റുകൾ ; നാദാപുരത്തെ തട്ടിപ്പ് കലക്ട​ർ​ക്കും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​ക്കും - ത​ഹ​സി​ൽ​ദാ​ർ

> **Lead Summary:** **നാ​ദാ​പു​രം:** നാ​ദാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ച്ച വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ വ്യാ​ജ​ൻ. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ല​ഭി​ച്ച 10 വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

## Article Content

**നാ​ദാ​പു​രം:** നാ​ദാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ച്ച വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ വ്യാ​ജ​ൻ. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ല​ഭി​ച്ച 10 വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ ക​മ്പ്യൂ​ട്ട​റി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​ൻ പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​പ്പോ​ഴാ​ണ് 10 അ​പേ​ക്ഷ​ക​ളി​ൽ അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോന്നുകയും .സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ നാ​ദാ​പു​രം വി​ല്ലേ​ജ് ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

വി​ല്ലേ​ജ് ഓ​ഫി​സി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ഇ​വ വി​ല്ലേ​ജി​ൽ​നി​ന്ന് ന​ൽ​കി​യ​ത​ല്ലെ​ന്നും കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന് അധികൃതകർക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു.വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ രേ​ഖ​ക​ളി​ലെ ക്യൂ ​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രി​ൽ സം​ശ​യം ഉ​ണ​ർ​ത്തി​യ​ത്.

വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വ​ട​ക​ര ത​ഹ​സി​ൽ​ദാ​ർ​ക്കും താ​ലൂ​ക്കി​ലെ ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധി​കൃ​ത​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​. കൂടാതെ ഇ​ക്കാ​ര്യ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​ല​ക്ട​ർ​ക്കും നാ​ദാ​പു​രം പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കു​മെ​ന്നും വ​ട​ക​ര ത​ഹ​സി​ൽ​ദാ​ർ അ​ശ്വ​തി ബി. ​നാ​യ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99368/fake-certificates-nadapuram-fraud-complaint-will-be-filed-with-collector-and-police-thahasildar-new)