---
title: "സേവന സേന; ഉമ്മത്തൂർ എസ് ഐ എ കോളജ് ഹയർ സെക്കൻഡറിയിൽ എൻ എസ് എസ് യൂണിറ്റ്"
english_title: "Service Force; NSS Unit at Ummathur SIA College Higher Secondary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99388/service-force-nss-unit-at-ummathur-sia-college-higher-secondary"
published_at: "2023-02-24T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8bca5629de_n_s_s_parakkadavu.jpg"
keywords: []
---

# സേവന സേന; ഉമ്മത്തൂർ എസ് ഐ എ കോളജ് ഹയർ സെക്കൻഡറിയിൽ എൻ എസ് എസ് യൂണിറ്റ്

> **Lead Summary:** **പാറക്കടവ്:** ഉമ്മത്തൂർ എസ് ഐ എ കോളജ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: മമ്മു അധ്യക്ഷയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്:** ഉമ്മത്തൂർ എസ് ഐ എ കോളജ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: മമ്മു അധ്യക്ഷയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

അക്കാദമി കമ്മിറ്റി വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി.

ഡോ. പുത്തൂർ മുസ്തഫ , വർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഉസ്മാൻ വാഫി ,ഡോ.ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി എം മുസ്തഫ സ്വാഗതവും പ്രോഗ്രാം ഓഫിസർ യൂസുഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99388/service-force-nss-unit-at-ummathur-sia-college-higher-secondary)