---
title: "ചെങ്കടലാകും അല്പസമയത്തിനകം; സിപിഎം പ്രതിരോധ ജാഥ കല്ലാച്ചിയിൽ ഗതാഗത നിയന്ത്രണം"
english_title: "The Red Sea will soon be; Traffic control at CPM defense march in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99485/the-red-sea-will-soon-be-traffic-control-at-cpm-defense-march-in-kalachi"
published_at: "2023-02-25T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9858348794_jadha_pic.jpg"
keywords: []
---

# ചെങ്കടലാകും അല്പസമയത്തിനകം; സിപിഎം പ്രതിരോധ ജാഥ കല്ലാച്ചിയിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **നാദാപുരം : **സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ ഇന്ന് രാവിലെ ഒൻപതരയോടെ കല്ലാച്ചിയിൽ എത്തിച്ചേരും. ജാഥയെ വരവേൽക്കാൻ പതിനായിരങ്ങൾ എത്തുന്നതോടെ നാദാപുരം ചെങ്കടലാകും.

## Article Content

**നാദാപുരം : **സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ ഇന്ന് രാവിലെ ഒൻപതരയോടെ കല്ലാച്ചിയിൽ എത്തിച്ചേരും. ജാഥയെ വരവേൽക്കാൻ പതിനായിരങ്ങൾ എത്തുന്നതോടെ നാദാപുരം ചെങ്കടലാകും.

പ്രതിരോധ ജാഥക്ക് സ്വീകരണം നടക്കുന്നതിനാൽ ഇന്ന് നാദാപുരത്ത് രാവിലെ 9 മണി മുതൽ 12 മണി വരെ നാദാപുരം - കല്ലാച്ചി സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വടകര, തലശ്ശേരി ഭാഗത്തുനിന്ന് കുറ്റ്യാടി തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാദാപുരത്ത്‌ നിന്നും പുളിക്കൂൽ കുമ്മംകോട് ചേലക്കാട് വഴിയും, തൊട്ടിൽ പാലത്ത് നിന്നും തലശ്ശേരി, വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേലക്കാട് കുമ്മംകോട് പുളിക്കൂൽ വഴിയും പോകേണ്ടതാണ്.

വളയം,വാണിമേൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കല്ലാച്ചി പൈപ്പ് ലൈൻ റോഡ് വഴി ആവോലം റോഡിലൂടെ നാദാപുരത്തേക്ക് പോകേണ്ടതാണെന്ന് നാദാപുരം സി.ഐ. ഇ.വി ഫായിസ് അലി അറിയിച്ചു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99485/the-red-sea-will-soon-be-traffic-control-at-cpm-defense-march-in-kalachi)