---
title: "ജനങ്ങൾക്കൊപ്പമില്ല; കോൺഗ്രസിനെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും - സി.എസ് സുജാത"
english_title: "Not with the people; How will people trust Congress - CS Sujata"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99520/not-with-the-people-how-will-people-trust-congress-cs-sujata"
published_at: "2023-02-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9a14084617_sujatha_1.jpg"
keywords: []
---

# ജനങ്ങൾക്കൊപ്പമില്ല; കോൺഗ്രസിനെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും - സി.എസ് സുജാത

> **Lead Summary:** **നാദാപുരം:** ജനങ്ങൾക്കൊപ്പം നിൽക്കാതെ പണത്തിനും അധികാരത്തിനും പിറകെ പോകുന്ന കോൺഗ്രസിനെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ചോദിച്ചു.

## Article Content

**നാദാപുരം:** ജനങ്ങൾക്കൊപ്പം നിൽക്കാതെ പണത്തിനും അധികാരത്തിനും പിറകെ പോകുന്ന കോൺഗ്രസിനെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ചോദിച്ചു.

വർഗീയതയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സി പി ഐ എം സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് കല്ലാച്ചിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കാൻ കേരളത്തിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഇ കെ. വിജയൻ എം.എൽ.എ , രജീന്ദ്രൻ കപ്പള്ളി ,തുടങ്ങി എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.ഏരിയാ സെക്രട്ടറി പി.പി ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99520/not-with-the-people-how-will-people-trust-congress-cs-sujata)