---
title: "രാജ്യം നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത ബഹുമുഖങ്ങളായ വെല്ലുവിളികൾ - എം സ്വരാജ്"
english_title: "The country is facing multifaceted challenges unprecedented in history - M Swaraj"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99525/the-country-is-facing-multifaceted-challenges-unprecedented-in-history-m-swaraj"
published_at: "2023-02-25T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9a41b76d2f_swaraj_1.jpg"
keywords: []
---

# രാജ്യം നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത ബഹുമുഖങ്ങളായ വെല്ലുവിളികൾ - എം സ്വരാജ്

> **Lead Summary:** **നാദാപുരം: **നമ്മുടെ രാജ്യം ഇന്ന് നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത ബഹുമുഖങ്ങളായ വെല്ലുവിളികളാണെന്നും അതിനെ നേരിടാൻ വൻ ജനകീയ പ്രതിരോധനിര ഉയർന്നു വരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

## Article Content

**നാദാപുരം: **നമ്മുടെ രാജ്യം ഇന്ന് നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത ബഹുമുഖങ്ങളായ വെല്ലുവിളികളാണെന്നും അതിനെ നേരിടാൻ വൻ ജനകീയ പ്രതിരോധനിര ഉയർന്നു വരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

വർഗീയതയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സി പി ഐ എം സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് കല്ലാച്ചിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യസ്നേഹം ആർ എസ് എസ്സിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വാക്ക് മാത്രമാണ്. ഭാരത് പെട്രോളിയവും റെയിൽവേയും ഒക്കെ വിറ്റ് തുലയ്ക്കുകയാണ് ,ദേശീയപാത വിൽക്കുന്നു, വിമാനത്താവളം വിറ്റു കഴിഞ്ഞു. തുറമുഖങ്ങൾ ,ഇലക്ട്രിസിറ്റി അങ്ങിനെ ഇന്ത്യയെ തന്നെ വിറ്റ് തുലയ്ക്കുകയാണ്.

ഈ ഘട്ടത്തിലാണ് ഇതിനെ ജനകീയമായി പ്രതിരോധിക്കാൻ തീരുമാനിച്ചതെന്നും എം സ്വരാജ് പറഞ്ഞു. രാജ്യത്തെ പൊതുമേഖലയാകെ വിറ്റുതുലയ്ക്കുകയാണ്.

ജനങ്ങൾക്കൊപ്പം നിൽക്കാതെ പണത്തിനും അധികാരത്തിനും പിറകെ പോകുന്ന കോൺഗ്രസിനെ ജനങ്ങൾ എങ്ങിനെ വിശ്വസിക്കുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കാൻ കേരളത്തിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഇ കെ. വിജയൻ എം.എൽ.എ , രജീന്ദ്രൻ കപ്പള്ളി ,തുടങ്ങി എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി.പി ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99525/the-country-is-facing-multifaceted-challenges-unprecedented-in-history-m-swaraj)